കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന് പൊലീസും സർക്കാറും ഏർപ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങൾക്ക് പുല്ലുവില. മിക്കയിടത്തും നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടി പ്രവർത്തകർ തെരുവുകളിൽ ആടിത്തിമിർത്തു.
തിങ്കളാഴ്ച പോളിങ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് കൊട്ടിക്കലാശം നടന്നത്. കോവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസ് സർവകക്ഷി യോഗം വിളിച്ചുചേര്‍ത്ത് പാർട്ടികളെ ബോധവത്കരിച്ചിരുന്നു.
സാമൂഹിക അകലം സൂക്ഷിക്കാനും മാസ്ക് ധരിക്കാനും കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രവർത്തകർ ആവേശച്ചൂടിൽ തെരുവിലിറങ്ങിയപ്പോൾ ഇതെല്ലാം മറന്നു.
പ്രധാന ടൗണുകള്‍, ദേശീയപാതയോരം എന്നിവിടങ്ങളില്‍ കലാശക്കൊട്ട് വേണ്ടെന്നും തുറസ്സായ വാഹനത്തില്‍ പ്രചാരണം അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കുന്നതും വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.