ആലുവ: സംഘടന തെരഞ്ഞെടുപ്പ് തടയാനല്ല വിവിധ തലങ്ങളിൽ പുതിയ ഭാരവാഹികളെ നിയമിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. സംഘടന തെരഞ്ഞെടുപ്പ് തനിക്ക് തടയാനാകില്ല. അത്തരം പ്രചാരണം ശരിയല്ല. വിരമിച്ച കെ.എസ്.യു നേതാക്കളെ യൂത്ത് കോൺഗ്രസിൽ നിയമിച്ചത് കേന്ദ്ര നേതൃത്വമാണ്. എതിർപ്പുള്ള ഭാരവാഹികൾക്ക് അടുത്ത ദിവസം കേരളം സന്ദർശിക്കുന്ന ദേശീയ ജന.സെക്രട്ടറിക്ക് പരാതി നൽകാമെന്നും ഡീൻ വാർത്തേലഖകരോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.