തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽതന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനായി ആര്യ സെൻട്രൽ സ്കൂൾ 1988-2002 അലുമ്നി ബാച്ച് സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരേണാദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽതന്നെ ഉന്നത വിജയം കരസ്ഥമാക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിെൻറ ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷണീയമാകുന്ന തരത്തിൽ ക്രമീകരിക്കണം. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമൂഹിക-സാംസ്കാരിക സംഘടനകളും എൻ.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.