തിരുവനന്തപുരം: നാല് സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ അടുത്ത അധ്യയനവർഷം വിദ ്യാർഥി പ്രേവശനത്തിന് വിലക്ക്. കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, തൃശൂർ പൂമാല ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, കൂത്താട്ടുകുളം ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കോസ് കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നോർത്ത് പറവൂർ മാതാ കോളജ് ഒാഫ് ടെക്നോളജി എന്നിവിടങ്ങളിലാണ് വിദ്യാർഥി പ്രവേശനത്തിന് വിലക്ക്. സാേങ്കതിക സർവകലാശാലയിൽ ഒടുക്കേണ്ട അഫിലിയേഷൻ ഫീസ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി.
സർവകലാശാല സിൻഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 30 ശതമാനത്തിൽ താഴെ വിദ്യാർഥി പ്രവേശനമുള്ള ഇൗ കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പ്രതിവർഷം ഒടുക്കേണ്ട പത്ത് ലക്ഷം രൂപ അഫിലിയേഷൻ ഫീസ് അടയ്ക്കാൻ പോലും കോളജുകൾ പ്രയാസം നേരിടുകയാണ്.
ഇവയിൽ ചില കോളജുകൾക്ക് കഴിഞ്ഞവർഷവും പ്രവേശനാനുമതി നൽകിയിരുന്നില്ല. പ്രവേശനാനുമതി നൽകില്ലെന്ന സർവകലാശാലയുടെ മുന്നറിയിപ്പിനെതുടർന്ന് അഞ്ച് കോളജുകൾ വ്യാഴാഴ്ച ഫീസ് അടച്ചാണ് അനുമതി നേടിയത്.
സാേങ്കതിക സർവകലാശാലക്ക് കീഴിൽ കഴിഞ്ഞ വർഷംവരെ പത്തിലധികം സ്വാശ്രയ എൻജിനീയറിങ് കോളജുകളാണ് അടച്ചുപൂട്ടിയത്. ഇവയിൽ ചിലത് പോളിടെക്നിക്കുകളാക്കി മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.