'എന്നെ വെടിവെക്കാൻ ഗുണ്ടാസംഘത്തെ കൂട്ടിപ്പോയവനാണല്ലോ'; സുധാകരനെതിരെ ഇ.പി. ജയരാജൻ

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമോയെന്ന കാര്യം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതിനിടെ, കെ.വി. തോമസിനെ വിലക്കിയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ മന്ത്രി ഇ.പി. ജയരാജൻ.

കെ.വി. തോമസ് പരിപാടിയിൽ പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാം. മറ്റ് പാർട്ടികളിലുള്ളവരും നേതാക്കളും വലിയതോതിൽ സി.പി.എമ്മിലേക്ക് വരാൻ സാധ്യത വളരെ വിപുലമാണ്. സി.പി.എമ്മിനോട് കേരള സമൂഹത്തിന് വലിയ ആഭിമുഖ്യമാണുള്ളതെന്നും ജയരാജൻ പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസിന് അനുമതി നൽകാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, കോൺഗ്രസാണതെന്ന് മനസിലാക്കിയാൽ മതിയെന്ന് ജയരാജൻ മറുപടി നൽകി. തന്നെ വെടിവെക്കാൻ ഗുണ്ടാസംഘത്തെ അയച്ചവനാണല്ലോ. ഇമ്മാതിരി നേതാക്കളാണ് കോൺഗ്രസിനുള്ളതെന്ന് മനസിലാക്കിയാൽ മതി -ഇ.പി. ജയരാജൻ പറഞ്ഞു.

പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ കെ.വി. തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. സെമിനാറിലേക്കുള്ള ക്ഷണം കെ.വി. തോമസ് നിരസിച്ചിട്ടില്ല. അദ്ദേഹത്തിന് വിലക്കേർപ്പെടുത്തുന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ഗോഡ്സെയുടെ പാരമ്പര്യമാണുള്ളതെന്നും എം.വി. ജയരാജൻ പറഞ്ഞു. 

Tags:    
News Summary - EP jayarajan criticize K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.