തണുപ്പും ചൂടും വിട്ടു, ഹാപ്പി ന്യൂ ഇയറുമായി ഇ.പി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നും മറുപടി നൽകാതെ വഴുതിമാറി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.  ഇന്നലെ ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ അതിശൈത്യത്തെ കുറിച്ചും കൊടുംചൂടിനെ കുറിച്ചുമുള്ള അവലോകനമായിരുന്നു ഉത്തരം.  ഇന്ന് അത് പുതുവത്സരാശംസയായി മാറി. 

റിസോർട്ട് അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സി.പി.എം നേതാവ് പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങ​ളിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു  ഇ.പി. ജയരാജന്റെ ഈ വിചിത്രമായ മറുപടി. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ​ങ്കെടുക്കാൻ എത്തിയ ഇ.പിയോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘എല്ലാവർക്കും പുതുവത്സരാശംസകൾ, ഹാപ്പി ന്യൂ ഇയർ’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

ഇന്നലെ കണ്ണൂരിൽവെച്ചും വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഇവിടെ കാലാവസ്ഥ നല്ല ചൂടാണ്. ഡൽഹിയിൽ തണുപ്പാണ്. വിവിധ രാജ്യങ്ങളിൽ അതിത്യൈം കാരണം ആളുകൾ മരിച്ചു വീഴുന്നു’ എന്നായിരുന്നു പ്രതികരണം. കാലാവസ്ഥാ വ്യതിയാനം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും ഇ.പി വ്യക്തമാക്കി. പി. ജയരാജന്‍ ഉന്നയിച്ച ആരോപണത്തോട് ഇ.പി. ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - EP Jayarajan says happy new year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.