ഇ.പിയുടെ മകന്റെ റിസോർട്ട് : രമേഷ് കുമാറിന്റെ വളർച്ച റോക്കറ്റ് വേഗത്തിലെന്നു നാട്ടുകാർ

കണ്ണൂര്‍: ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചു എന്ന് വൈദേകം റിസോർട്ട് സി.ഇ.ഒ ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ വളർച്ചയും റോക്കറ്റ് വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ. റേഷൻ കടയിൽ ജോലി ചെയ്തിരുന്ന രമേഷ് കുമാർ വളരെ വേഗമാണ് കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനായി വളർന്നത് പലരും അൽഭു തത്തോടെയാണ് കാണുന്നത്.

അതിന് പിന്നിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പമാണ്. പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്താണ് കൂടിയാണ് കെ.പി രമേഷ് കുമാർ. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും നല്ല അടുപ്പമുണ്ട്. കണ്ണൂരിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വീടും പണിതു നൽകി. മാഹി ദന്തൽകോളജ് ചെയർമാൻ, കുണ്ടൂർമലയിൽ സ്വാശ്രയ കോളജ്, നിരവധി ഷോപ്പിംഗ് കോംപ്ലക്സ്, അങ്ങനെ വിപുലമാണ് രമേഷ് കുമാറിന്റെ ബിസിനസ് ലോകം.

പഠന ശേഷം കെ.പി രമേഷ് കുമാർ തലശ്ശേരി കേന്ദ്രീകരിച്ച് കോൺട്രാക്റ്റ് ജോലികൾ ചെയ്തിരുന്ന എം.സി ലക്ഷ്മണിന്‍റെ ഓഫീസിൽ അക്കൗണ്ടിങ് വിഭാഗത്തിലാണ് ജോലിക്കാരനായിരുന്നു. ഏറെ താമസിയാതെ ആ സ്ഥാപനത്തിന്റെ മാനേജറായി. ലക്ഷ്മൺ മരിച്ചപ്പോൾ 25 ശതമാനം സ്വത്ത് കെ.പി രമേഷിന്‍റെ പേരിലായി.

അതേസമയം, ലക്ഷമണന്റെ സ്വത്ത് അപ്പാടെ തട്ടിയെടുത്തു എന്ന് കുടുംബത്തിന്‍റെ ആക്ഷേപം ഉയർന്നു. അത് എവിടെയും എത്തിയില്ല. ഇ.പി ജയരാജനുമായുള്ള അടുപ്പം വലിയതോതിൽ കെട്ടിടങ്ങളുടെ നിർമാണ കോൺട്രാക്റ്റ് നേടിയെടുക്കാൻ രമേഷിനെ സഹായമായി. സി.പി.എം സഹകരണ മേഖലയിൽ ആരംഭിച്ച സംരഭങ്ങളുടെയെല്ലാം നിർമാണ ചുമതല എം.സി ഗ്രൂപ്പിന് കിട്ടി. തളിപ്പറമ്പ്, തലശ്ശേരി, വടകര സഹകരണ ആശുപത്രികൾ, കണ്ണൂരിലെ നായനാർ അക്കാദമി തുടങ്ങി നിരവധി നിർമാണങ്ങൾ രമേഷിന്റെ കൈയിലെത്തി.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി നിർമിച്ചതും എം.സി ഗ്രൂപ്പാണ്. 2014ൽ ഇ.പിയുടെ മകൻ പി.കെ ജെയ്സണുമായി ചേർന്ന് രമേഷ് കുമാർ 30 കോടിയുടെ ആയുർവേദ റിസോർട്ട് പദ്ധതിക്ക് തുടക്കമിട്ടു. അതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇ.പി.ജയരാജെനതിരായി പി.ജയരാജൻ ആയുധമാക്കിയത്. 

Tags:    
News Summary - EP's son's resort: Locals say Ramesh Kumar's growth is at rocket speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.