മുതിർന്നവരെ ജർമനും ജാപ്പനീസുമടക്കം പഠിപ്പിക്കണം

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള തു​ല്യ​ത ക്ലാ​സു​ക​ളി​ൽ മൂ​ന്നാം ഭാ​ഷ​യാ​യി ഹി​ന്ദി​ക്ക്​ പു​റ​മേ ജ​ർ​മ​ൻ, ചൈ​നീ​സ്, റ​ഷ്യ​ൻ, ഫ്ര​ഞ്ച്, ജാ​പ്പ​നീ​സ്​ ഭാ​ഷ​ക​ൾ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന്​ മു​തി​ർ​ന്ന​വ​രു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച പാ​ഠ്യ പ​ദ്ധ​തി ച​ട്ട​ക്കൂ​ട്. തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ട​ക്കം സാ​മ്പ​ത്തി​ക വി​ദ്യാ​ഭ്യാ​സ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ച​ട്ട​ക്കൂ​ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നോ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നോ വ​ന്ന്​ കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും​ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും മ​ല​യാ​ളം പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യെ​ന്ന​ത്​ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​വ​ബോ​ധം ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക വി​ദ്യാ​ഭ്യാ​സം പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണം. ആ​രോ​ഗ്യം, കാ​യി​കം, തൊ​ഴി​ൽ, ശാ​സ്ത്രം, ഭ​ര​ണ​ഘ​ട​ന, നി​യ​മ​സാ​ക്ഷ​ര​ത, സാ​​​​​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ​വ​ക്കും പ​രി​ഗ​ണ​ന ന​ൽ​കും.

നി​ല​വി​ലെ അ​യ​വി​ല്ലാ​ത്ത വി​ല​യി​രു​ത്ത​ൽ രീ​തി മു​തി​ർ​ന്ന പ​ഠി​താ​ക്ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മ​ല്ല. സ്വ​യം വി​ല​യി​രു​ത്തി പ​രി​മി​തി​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ പ​രി​ഹ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണം. നൈ​പു​ണ്യ​വി​ക​സ​ന​ത്തി​ന്​ ഓ​ൺ​ലൈ​ൻ കോ​ഴ്​​സു​ക​ളു​ടെ സാ​ധ്യ​ത പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വാ​ക്കു​ക​ളി​ൽ​പോ​ലും ലിം​ഗ​സ​മ​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ച​ട്ട​ക്കൂ​ട്​ നി​ഷ്ക​ർ​ഷി​ക്കു​ന്നു.

Tags:    
News Summary - Equivalent class for adults

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.