ന്യൂയോർക്: വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടതിനെ തുടർന്ന് അമേരിക്കയിലെ ഏറ്റവും വലിയ വോട്ടുയന്ത്ര നിർമാതാക ്കളായ ഇ.എസ് ആൻഡ് എസ് (ഇലക്ഷൻ സിസ്റ്റംസ് ആൻഡ് സോഫ്റ്റ്വെയർ) കടലാസ് രഹിത വോട്ടുയന്ത്ര വിൽപന നിർത്തി . നെബ്രാസ്കയിലെ ഒമാഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ടോം ബർട്ട് തന്നെയാ ണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ കടലാസ് രഹിത വോട്ടുയന്ത്രം വിൽക്കില്ലെന്ന് ‘റോൾ കോൾ’ വെബ്സൈറ്റിൽ എഴ ുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പേപ്പർ ബാലറ്റിനെ നേരിട്ട് പിന്തുണക്കുന്നതാണ് ബർട്ടിെൻറ തീ രുമാനം. ഇന്ത്യയിൽ വോട്ടുയന്ത്രത്തിെൻറ വിശ്വാസ്യത വ്യാപകമായി ചോദ്യം െചയ്യപ്പെടുന്ന സാഹചര്യത്തിലാണ് അമേരിക്കയിലെ വൻകിട വോട്ടുയന്ത്ര നിർമാതാക്കൾ വോട്ടുയന്ത്രം നൂറുശതമാനം വിശ്വാസ്യതയുള്ളതല്ലെന്ന് അംഗീകരിച്ചിരിക്കുന്നത്. തട്ടിപ്പും വ്യാജ വോട്ടുകളും തടയാൻ വോട്ടുയന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടുകൾക്ക് കടലാസ് രസീത് ആവശ്യമാണെന്നും വോട്ടുയന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനക്ക് സെനറ്റ് നിയമ നിർമാണം നടത്തണമെന്നും ടോം ബർട്ട് ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പതിറ്റാണ്ട് പഴക്കമുള്ളതും സുരക്ഷപ്രശ്നങ്ങൾ ഉള്ളതുമായ വോട്ടുയന്ത്രങ്ങൾ ഇ.എസ് ആൻഡ് എസ് ഇപ്പോഴും വിൽക്കുന്നത് ചോദ്യംചെയ്ത് രണ്ട് ഡെമോക്രാറ്റ് അംഗങ്ങൾ രംഗത്തുവന്ന സാഹചര്യത്തിലാണ് ബർട്ടിെൻറ തീരുമാനമെന്ന് ‘ടെക്ക്രഞ്ച്’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഒരു വർഷം മുമ്പ് ഇ.എസ് ആൻഡ് എസിെൻറ വോട്ടുയന്ത്രങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച വ്യക്തിയാണ് ബർട്ട്.
കൃത്രിമം സാധ്യമെന്ന് ഗവേഷകർ കഴിഞ്ഞവർഷം യു.എസിൽ നടന്ന ‘ഡെഫ്കോൺ’ സമ്മേളനത്തിലാണ് ഇ.എസ് ആൻഡ് എസിെൻറ വോട്ടുയന്ത്രങ്ങളിൽ കൃത്രിമം സാധ്യമാണെന്ന് ഹാക്കർമാർ കണ്ടെത്തിയത്. നിരവധി അേമരിക്കൻ സംസ്ഥാനങ്ങളിൽ വോെട്ടടുപ്പിന് ഉപയോഗിച്ച ഒരു വോട്ടുയന്ത്രത്തിലാണ് സമ്മേളനത്തിൽ പെങ്കടുത്ത ഗവേഷകർ സുരക്ഷവീഴ്ച തെളിയിച്ചത്. ഇത് അംഗീകരിക്കാതിരുന്ന ബർട്ട് തങ്ങളുടെ ശത്രുക്കളാണ് ഇതിനുപിന്നിലെന്ന് ആരോപിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇതിനെതിരെ യു.എസ് സൈബർ സുരക്ഷ മേധാവി റോബ് ജോയ്സ് തന്നെ രംഗത്തുവന്നു. ‘സുരക്ഷയെപ്പറ്റി അറിവില്ലാത്തത് സുരക്ഷ കൂട്ടില്ലെന്നായിരുന്നു’ ബർട്ടിന് ജോയ്സ് നൽകിയ മറുപടി. വോട്ടുയന്ത്രത്തിൽ നുഴഞ്ഞുകയറാൻ കഴിയുമെന്ന ഹാക്കർമാരുടെ കണ്ടെത്തൽ സേവനമാണെന്നും അത് ഭീഷണിയായി കാണരുതെന്നും ജോയ്സ് മുന്നറിയിപ്പു നൽകി.
അതേസമയം, െതരഞ്ഞെടുപ്പ് വിദഗ്ധരെല്ലാം ഇ.എസ് ആൻഡ് എസ് നിലപാട് മാറ്റി രംഗത്തുവന്നതിനെ സ്വാഗതം ചെയ്തു. കടലാസ് രസീത് നിർബന്ധമാണെന്നും വോട്ടുയന്ത്രങ്ങൾ കൂടുതൽ സുരക്ഷ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണെന്ന കമ്പനി തീരുമാനം ആഹ്ലാദകരമാണെന്ന് പെൻസൽവേനിയ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർ മാറ്റ് ബ്ലേസ് ട്വീറ്റ് ചെയ്തു. പുറത്തുനിന്നുള്ള ഏജൻസിയുടേതടക്കം മൂന്ന് തലത്തിൽ തങ്ങളുടെ വോട്ടുയന്ത്രം പരിശോധനക്ക് വിധേയമാക്കിയിരുന്നുവെന്ന് ഇ.എസ് ആൻഡ് എസ് വക്താവ് കാറ്റിന േഗ്രഞ്ചർ അറിയിച്ചു. എല്ലാ വോട്ടുയന്ത്ര നിർമാതാക്കൾക്കും ഒരുപോലെ ബാധകമായ നിർബന്ധിത സുരക്ഷ പരിശോധന യു.എസ് കോൺഗ്രസ് നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.