തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുഖത്ത് ദൃഢനിശ്ചയത്തോടെയാണ് പൊലീസും അഗ്നിരക്ഷ സേനയും സൈന്യവും ദുരന്തനിവാരണ സേനയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മനുഷ്യത്വം സേനകളുടെ മുഖമുദ്രയാകുന്ന മഹത്തായ സന്ദര്‍ഭമാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ ആംഡ് വനിത പൊലീസ് ബറ്റാലിയന്, മലപ്പുറം എം.എസ്.പി ബറ്റാലിയന് എന്നിവയുടെ സംയുക്ത പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആംഡ് വനിത പൊലീസ് ബറ്റാലിയന് 19 ബി ബാച്ചിലെ 187 സേനാംഗങ്ങളും എം.എസ്.പി 26ാമത് ബാച്ചിലെ 223 പേരുമാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
ആംഡ് വനിത പൊലീസ് ബറ്റാലിയനില്‍ ഇന്‍ഡോര്‍ പെര്‍ഫോമറായി ആര്. രജിത, ഔട്ട്ഡോര്‍ പെര്‍ഫോമറായി ടി. ലിഖിത, ഷൂട്ടറായി ആന്മേരി ചിക്കു, ഓള്‍റൗണ്ടറായി വി.എസ്. ശരണ്യ എന്നിവരെ തിരഞ്ഞെടുത്തു. എം.എസ്.പി ബറ്റാലിയനില്‍ ഇന്‍ഡോര്‍ പെര്‍ഫോമറായി കെ.വി. അശ്വിന് രാജ്, ഔട്ട്ഡോര്‍ പെര്‍ഫോമറായി എ.ജി. അഭിജിത്ത്, ഷൂട്ടറായി എം. ഹരിന്‍, ഓള്‍റൗണ്ടറായി എ.ജി. അഭിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.