കോട്ടയം: കൗമാരക്കാരെ ലക്ഷ്യമിട്ട് െഎ ലൈനർ സിഗരറ്റും ചുരുട്ട് പുകയിലയും സംസ്ഥാനത്തേക്ക് എത്തുന്നു. ഒാണക്കാലത്തെ ലഹരിയുടെ ഒഴുക്ക് തടയാൻ കോട്ടയം കലക്ടറേറ്റിൽ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് വീര്യംകൂടിയ ലഹരിവസ്തുക്കൾ എത്തുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. മലേഷ്യയിൽ നിർമിക്കുന്ന സിഗരറ്റുകളാണ് ഐ ലൈനർ സിഗരറ്റ് എന്ന പേരിൽ എത്തുന്നത്. എക്സൈസ് സംഘം സ്കൂളുകളുടെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ഐ ലൈനർ സിഗരറ്റ് പിടികൂടിയത്.
ഒറ്റനോട്ടത്തിൽ സ്ത്രീകളുടെ ഐ ലൈനറിെൻറ രൂപമാണ് സിഗരറ്റിന്. പുറംകവർ എടുത്ത് മാറ്റിയാൽ മാത്രമേ സിഗരറ്റ് ലഭിക്കൂ. ഡൽഹിയിൽ എത്തിച്ച് എം.ആർ.പി എഴുതിച്ചേർത്തശേഷമാണ് വിൽപനക്ക് എത്തിക്കുന്നത്. വീര്യം കൂടിയ നിക്കോട്ടിനൊപ്പം സുഗന്ധവ്യഞ്ജനങ്ങളുടെ സത്തും ഈ സിഗരറ്റിൽ ചേർക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹുക്കവലിക്കാൻ ഉപയോഗിക്കുന്ന വീര്യംകൂടിയ ചുരുട്ട് പുകയിലയും വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊടിച്ച് ചുരുട്ടി ബോളിെൻറ ആകൃതിയിലാണ് എത്തിക്കുന്നത്.
ഒാണക്കാലത്ത് വ്യാജമദ്യനിർമാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്ന് വിപണനവും തടയാൻ ലക്ഷ്യമിട്ട് ജൂലൈ ഒന്നാം തീയതി മുതൽ എക്ൈസസ് വകുപ്പ് സ്പെഷൽ ഡ്രൈവുകൾ ആരംഭിച്ചിരുന്നു. ഇതിെൻറ ഭാഗമായി മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ റെയിൽവേ സ്റ്റേഷനുകളിൽ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്നും പരിശോധന നടത്തിയിരുന്നു. ബസുകളിലും ട്രെയിനുകളിലും അതിർത്തികളിലും സംസ്ഥാനവ്യാപകമായി പരിശോധനകളും അവലോകനയോഗങ്ങളും നടക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു.
10 ദിവസത്തിനിടെ അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് 36 കേസിലായി 34പേരെയാണ് കോട്ടയം ജില്ലയിൽ മാത്രം അറസ്റ്റ് ചെയ്തത്. കഞ്ചാവ്-ലഹരി വസ്തുക്കൾ വിൽപനക്ക് 37 പേരെയും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.