ടി.എൻ. പ്രതാപനെതിരായ പ്രചാരണങ്ങൾ ഫേസ്​ബുക്ക്​ നീക്കി

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരായ വിവരങ്ങൾ ഫേസ്ബുക്ക്​ ഔദ്യോഗികമായി നീക്കംചെയ്തു. ഫാക്ട് ചെക്ക് നടത്തിയാണ് ഫേസ്ബുക്കിന്‍റെ നടപടി.

താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക്​ ഫാക്ട് ചെക്ക് നടത്തുകയും നുണയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ്​ അത്തരം കണ്ടന്‍റുകൾ പൂർണമായി നീക്കിയതെന്ന്​ ടി.എൻ. പ്രതാപൻ അറിയിച്ചു.

ടി.എൻ. പ്രതാപൻ കുറവ് ഫണ്ട്‌ മാത്രമാണ് വിനിയോഗിച്ചത്, ഖുർആനെ വെച്ച് ഭരണഘടനയെ അപമാനിച്ചു, ആറ്റുകാൽ പൊങ്കാലയെ അപമാനിച്ചു തുടങ്ങിയ സംഘ്​പരിവാറിന്‍റെ വ്യാജപ്രചാരണങ്ങളാണ് ഫേസ്ബുക്ക്​ ഔദ്യോഗികമായി നീക്കിയതെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Facebook has removed the campaigns against TN prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.