കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഒരു ബൂത്തിലെ അനുഭവം എന്ന പേരിൽ പടന്നക്കാട് കാർഷിക കോളജിലെ പ്രഫസർ ഡോ. കെ.എം. ശ്രീകുമാർ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കാസർകോട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സ്ഥലം എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറയും എൽ.ഡി.എഫ് ബൂത്ത് ഏജൻറുമാരുടെയും പേരെടുത്തു പറഞ്ഞ് അദ്ദേഹം നടത്തിയ പ്രസ്താവനകൾ അസത്യജടിലമാണ്. സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം ആദ്യം നൽകിയ പോസ്റ്റിൽ ഇവരുടെ പേര് പരാമർശിച്ചിരുന്നു. പിന്നീട് അദ്ദേഹംതന്നെ പേരുകൾ നീക്കംചെയ്തതായും കാണുന്നു.
അനുഭവ വിവരണം എന്ന പേരിൽ താൻ വിശദീകരിച്ച കാര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നില്ല എന്നാണ് ഈ നടപടികളിൽനിന്ന് വ്യക്തമാകുന്നത്. ജനപ്രതിനിധികൾക്കെതിരെയും സി.പി.എം എന്ന ബഹുജന പ്രസ്ഥാനത്തിനു നേരെയും ഉന്നയിച്ച പൊയ്വെടികൾ പിൻവലിക്കാൻ അദ്ദേഹം തയാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.