പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ? ഷാഫി പറമ്പിൽ

സമരത്തിനിറങ്ങുന്നവരുടെ വേഷത്തെ വിമർശിച്ച സി.പി.എം നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ​സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ രംഗത്ത്. പെൺകുട്ടികൾ ആൺകുട്ടികളുടെ വേഷമിട്ട് സമരത്തിനിറങ്ങുന്നതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ് കുറിപ്പിലൂടെ പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? എന്ന് ചോദിക്കുന്നത്. ഗോവിന്ദൻ മാഷ് മുണ്ടും ഷർട്ടും ധരിച്ച പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഷാഫി ​പറമ്പിൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതത്. 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

"ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ "ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?"- എം വി ഗോവിന്ദൻ പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?

Tags:    
News Summary - Facebook post on Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.