ചവറ: ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നിവയുടെ പേരിൽ പൊലീസ് എസ്.ഐയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ഡി.ജി.പിയുടെ വ്യാജ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ ഉൾെപ്പടെ ഇരുപത്തെട്ടോളം രേഖകൾ കണ്ടെടുത്തു.
ജനമൈത്രി പൊലീസ് അസിസ്റ്റൻറ് നോഡൽ ഓഫിസറായ കൊല്ലം തേവലക്കര മുള്ളിക്കാല ആറാട്ട് ബഥനി ഹാവ്സിൽ ജേക്കബ് സൈമണിനെതിരെയാണ് (50)വിവിധ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഡി.ജി.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇയാൾക്കെതിരെ നാലിന് ക്രൈം ബ്രാഞ്ച് കേെസടുക്കുകയും പിറ്റേന്ന് തേവലക്കര മുള്ളിക്കാല പടപ്പനാലിന് സമീപമുള്ള വീട്ടിൽ റെയ്ഡ് നടത്തുകയുമായിരുന്നു.
എന്നാൽ, അതിരാവിലെതന്നെ ഇയാൾ തിരുവനന്തപുരത്തേക്ക് ജോലിക്കായി പോയതായി കുടുംബം അറിയിച്ചു. വീട്ടിൽനിന്ന് ഡി.ജി.പി, എ.ഡി.ജി.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജസീലുകളും ഉന്നത അധികാരികൾ ഒപ്പിട്ട വിവിധ സർട്ടിഫിക്കറ്റുകളും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കൂടാതെ ഡിവൈ.എസ്.പിയുടെ യൂനിഫോം, തൊപ്പി എന്നിവയും കണ്ടെടുത്തു.
കോവിഡ്കാല സേവനത്തിന് ജില്ലയിൽ ഒരാൾക്ക് മാത്രം നൽകാറുള്ള 'കോവിഡ് വാരിയർ'സർട്ടിഫിക്കറ്റ്, മറ്റു വിവിധ വകുപ്പുകളിലെ മികച്ച സേവനത്തിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേര് ടൈപ് ചെയ്ത് ഒപ്പിട്ട് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിവൈ.എസ്.പി റാങ്കിലുള്ള യൂനിഫോം ധരിച്ച ഫോട്ടോയും കണ്ടെടുത്തു. പൊലീസ് ബറ്റാലിയൻ ഓഫിസുകളിൽ സൂക്ഷിക്കേണ്ട വിവിധ സീലുകളുടെ വ്യാജപതിപ്പും കണ്ടെടുത്തു. 1990 ബാച്ചിലെ എസ്.ഐ ആയി സായുധ പൊലീസിലാണ് ജേക്കബ് സൈമൺ ജോലിയിൽ പ്രവേശിച്ചത്. ഡി.ജി.പി ഉൾെപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ലെറ്റർ പാഡും സീലും ഉണ്ടാക്കി ആൾമാറാട്ടം നടത്തിയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് ഉേദ്യാഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.