തലശ്ശേരി: എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിെൻറ കൊലപാതകക്കേസിൽ 12 വർഷം പിന്നിട്ടിട്ടും വിവാദം വിെട്ടാഴിയുന്നില്ല. 2006 ഒക്ടോബർ 22ന് പുലർച്ച പത്രവിതരണത്തിനിടയിൽ ഫസൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെക്കുറിച്ച വിവാദം മുതൽ ഒടുവിൽ ആദ്യ അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈ.എസ്.പി നടത്തിയ വെളിപ്പെടുത്തൽവരെ ഫസൽ വധക്കേസ് കടന്നുപോയത് വിവാദ വഴികളിലൂടെയാണ്.
കേസ് അന്വേഷണം സി.പി.എമ്മിലേക്ക് തിരിഞ്ഞതോടെ അന്നത്തെ ആഭ്യന്തരമന്ത്രി കോടിേയരി ബാലകൃഷ്ണൻ അന്വേഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന മുൻ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണെൻറ പുതിയ വെളിപ്പെടുത്തലാണ് പുതിയ വിവാദം.
കൊലപാതകം നടന്ന ദിവസം പ്രതികൾ ആർ.എസ്.എസുകാരാണെന്നായിരുന്നു പ്രചാരണം. എൻ.ഡി.എഫ് നേതൃത്വംപോലും ആദ്യം സംശയിച്ചതും ആർ.എസ്.എസ്-ബിജെ.പിയുടെ പങ്കായിരുന്നു. എന്നാൽ, അന്വേഷണത്തിനിടെയാണ് സി.പി.എമ്മിെൻറ പങ്ക് അന്വേഷണസംഘം സംശയിച്ചുതുടങ്ങിയത്. സംഭവദിവസംതന്നെ സി.ഐ പി. സുകുമാരെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ, പിറ്റേന്നുതന്നെ ചുമതല ഇപ്പോൾ വിവാദ വെളിപ്പെടുത്തൽ നടത്തിയ ഡി.സി.ആർ.ബി ഡിവൈ.എസ്.പി ആയിരുന്ന കെ. രാധാകൃഷ്ണന് കൈമാറി.
25ന് മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. 30ന് രാധാകൃഷ്ണനെ അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാക്കി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലി അന്വേഷണച്ചുമതല ഏറ്റെടുത്തു. ഇദ്ദേഹത്തിെൻറ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞുകൊണ്ട് ഫസലിെൻറ ഭാര്യ സി.എച്ച്. മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി വിശദീകരണമാരാഞ്ഞപ്പോൾ അന്വേഷണം എസ്.പി മോഹൻദാസിെൻറ കീഴിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമായിരുന്നു സർക്കാർ മറുപടി നൽകിയത്.
മൂന്നു മാസത്തിനുശേഷം മറിയു വീണ്ടും കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും 2008 ഏപ്രിൽ അഞ്ചിന് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീംകോടതിയിൽ ചോദ്യംചെയ്തു. എന്നാൽ, സി.ബി.ഐ അന്വേഷണത്തെ സുപ്രീംകോടതി ശരിവെച്ചു. ഈ കേസിൽ 2012 ജൂൺ 12ന് സി.ബി.ഐ എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.