ഫസൽ വധക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈ.എസ്​.പി

െകാച്ചി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആദ്യ അന്വേഷണ ഉദ്യോഗസ്​ഥനായിരുന്ന മുൻ ഡിവൈ.എസ്​.പി. കെ. രാധാകൃഷ്ണൻ. കേസിൽ അന്വേഷണം സി.പി.എം നേതാക്കളിലേക്ക്​ നീണ്ട​േപ്പാൾ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ട്് തന്നെ നീക്കുകയായിരുന്നുവെന്നാണ്​ രാധാകൃഷ്ണ​​​െൻറ  വെളിപ്പെടുത്തൽ. മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്​തതായും അദ്ദേഹം പറഞ്ഞു.  

സി.പി.എം നേതാക്കളുടെ പങ്കിനെ കുറിച്ച്​ സൂചന തന്ന്​  രണ്ടു മാസത്തിനുശേഷമാണ്​  പഞ്ചസാര ഷിനിലിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. അഡ്വ. വൽസരാജ കുറുപ്പിനെ ബ്ലേഡ് മാഫിയ വീട്ടിൽ കയറി വെട്ടിക്കൊന്നതായും രാധാകൃഷ്ണൻ പറഞ്ഞു. കൊലപാതകം നടന്ന 2006 ൽ രാധാകൃഷ്​ണൻ കണ്ണൂർ ഡി.സി.ആർ.ബി ഡിവൈ.എസ്​.പിയായിരുന്നു. ഏഴുദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണമെന്നാണ്​ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്​. ആദ്യത്തെ 10 ദിവസം താനാണ് അന്വേഷിച്ചത്​. പത്താമത്തെ ദിവസം രാവിലെ അന്വേഷണ ചുമതലയിൽനിന്ന്​ നീക്കി.

ഫസലി​​െൻറ കൊല നടന്ന അന്ന്​ വൈകീട്ട്  സി.പി.എം  തലശ്ശേരി ടൗണിൽ  നടത്തിയ പ്രതിഷേധ യോഗത്തിൽ അന്നത്തെ ഏരിയ സെക്രട്ടറി കാരായി രാജൻ കൊലക്ക്​ ഉത്തരവാദികളായ നാല് ആർ.എസ്.​എസ്​ പ്രവർത്തകരുടെ പേര് പറഞ്ഞു.  അവരെ കസ്​റ്റഡിയിൽ എടുത്തെങ്കിലും കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതോടെ വിട്ടു. തുടർന്നാണ്​ യഥാർഥ പ്രതികളെ കുറിച്ച്​ ചില സൂചനകൾ ലഭിച്ചത്​. കണ്ണൂരിൽ സി.പി.എമ്മി​നുവേണ്ടി  ഇതിനു മുമ്പ് ഓപറേഷൻസ്​ നിയന്ത്രിച്ചിരുന്ന ചില വ്യക്​തികളിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത്. തുടർന്ന് കൊടി സുനിയെ വിളിച്ച് ചോദ്യം ചെയ്തു. പിറ്റേന്ന്​ രാവിലെയാണ് അന്വേഷണ ചുമതല നീക്കിയത്. കണ്ണൂർ ടി.ബിയിൽ കോടിയേരി നേരിട്ട്​ സംസാരിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. 

സി.പി.എമ്മി​​ന്​​ ബോംബ് നിർമിച്ചു നൽകുന്ന  പഞ്ചസാര ഷിനിലും അഡ്വ.വൽസരാജ കുറുപ്പും തനിക്ക് ചില സൂചനകൾ നൽകിയിരുന്നു. വിവരം തന്ന് രണ്ടു മാസത്തിനുശേഷമാണ്​ ഷിനിലി​​​െൻറ മരണം. വൽസരാജ കുറുപ്പും കൊല്ലപ്പെട്ടു. ഇതി​​​െൻറ യഥാർഥ വശങ്ങളൊന്നും തനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും രാധാകൃഷ്​ണൻ പറഞ്ഞു. ഫസൽ വധക്കേസ്​ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നാലു പ്രാവശ്യം തന്നെ വിളിച്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്​. 

തളിപ്പറമ്പ് ഡിവൈ.എസ്​.പി അവധിയിലായിരുന്ന സമയത്ത്​​ ജോലി ക​ഴിഞ്ഞ്​ മടങ്ങവെ 60 ലധികം വരുന്ന ആളുകൾ എത്തി തന്നെ മർദിച്ച് അവശനാക്കിയെന്ന്​​ രാധാകൃഷ്​ണൻ പറഞ്ഞു. യൂനിഫോം വലിച്ചുകീറി നഗ്​നനാക്കി മർദിച്ചു. നട്ടെല്ല് ഇടിച്ച് തകർത്തു. ഒന്നര വർഷക്കാലം ചികിത്സയിലായിരുന്നു. പിന്നീട്​ അനാശാസ്യത്തിൽ ഏർപ്പെ​െട്ടന്ന്​ കള്ളക്കേസുണ്ടാക്കി സസ്​പെൻഡ്​​ ചെയ്തു.  ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽ നിന്നും ഉത്തരവുകൾ ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല. വക്കീൽ നോട്ടീസ്​ അയച്ചതിനുശേഷമാണ്  ജോലിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്  കോഴിക്കോട് നാർകോട്ടിക് സെൽ എ.സി.പിയായി. 2012 ൽ എസ്​.പിയായി. തുടർന്ന് എക്സൈസിൽ  അഡീഷനൽ എൻഫോഴ്സ്​മ​​െൻറ്  കമീഷണറായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു.

ജോലിയിലെ വീഴ്​ചകൾ പിടികൂടിയതിനാൽ ഇവിടെയും ശത്രുക്കളുണ്ടായി. ഐ.പി.എസ്​ ലഭിക്കുന്നതിന്​ രണ്ടാഴ്ച മുമ്പ് തന്നെ സസ്​പെൻഡ്​  ചെയ്തു. 102 ദിവസം കഴിഞ്ഞിട്ടും തിരിച്ചെട​​ുക്കാത്തതിനെ തുടർന്ന്  മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഒപ്പം ആഭ്യന്തര സെക്രട്ടറിക്കും നിവേദനം നൽകി. പക്ഷേ ഫലമുണ്ടായില്ല. കേരള അഡ്മിനിസ്​േട്രറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇത്തരത്തിൽ തന്നെ പീഡിപ്പിക്കാൻ കാരണം ഫസൽ വധക്കേസിൽ സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും  പങ്കുണ്ടെന്ന് താൻ സംശയിച്ചതിനെ തുടർന്നാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

 

Tags:    
News Summary - fasal murder: former dysp -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.