തലശ്ശേരി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ പിലാക്കൂൽ ഒളിയിലെക്കണ്ടി ഫസലിെൻറ കൊലക്കേസിലെ പുതിയ വെളിപ്പെടുത്തൽ ചോദ്യം ചെയ്യപ്പെടുന്നത് സി.ബി.െഎയുടെ വിശ്വാസ്യത. കോളിളക്കം സൃഷ്ടിച്ച ഫസലിെൻറ കൊലപാതകം ഉൾപ്പെടെ അഞ്ച് കൊലക്കേസുകളിൽ യഥാർഥ പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്ന ആർ.എസ്.എസ് പ്രവർത്തകൻ പള്ളൂർ ചെമ്പ്രയിലെ എമ്പ്രാൻറവിട സുബീഷ് എന്ന കുപ്പി സുബിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതാണ് സി.ബി.െഎക്ക് വെല്ലുവിളി ഉയർത്തുന്നത്. യഥാർഥ പ്രതികൾ തന്നെയാണ് കേസിൽ അറസ്റ്റിലായതെന്ന സി.ബി.െഎയുടെ നിലപാടിനെയാണ് ഇൗ വെളിപ്പെടുത്തൽ ചോദ്യം ചെയ്യുന്നത്.
പടുവിലായി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ മോഹനൻ വധക്കേസിലെ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകനാണ് സുബീഷ്. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുൾപ്പെടെ പ്രതികളായതും സി.ബി.ഐ അന്വേഷണം പൂർത്തിയാക്കിയതുമായ കേസിൽ സി.പി.എമ്മിന് പങ്കില്ലെന്നാണ് ആർ.എസ്.എസ് പ്രവർത്തകെൻറ പുതിയ മൊഴി. താനുൾപ്പെട്ട നാലംഗ സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. സി.പി.എം പ്രവർത്തകരായ ചിറ്റാരിപ്പറമ്പിലെ പവിത്രൻ, നങ്ങാറത്ത്പീടികയിലെ ജിജേഷ്, പള്ളൂരിലെ രവീന്ദ്രൻ, തലശ്ശേരി നായനാർ റോഡിലെ പവിത്രൻ എന്നിവരെ കൊലപ്പെടുത്തിയതും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഈ കേസുകളിൽ നിരപരാധികൾ പ്രതികളായിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന സൂചന. ഫസൽ വധക്കേസൊഴിച്ചു മറ്റു നാലു കൊലപാതക കേസുകളിലും ചെമ്പ്രയിൽ നിന്നുള്ള സംഘം പെങ്കടുത്തിരുന്നുവെന്നും എന്നാൽ അവരാരും കേസുകളിൽ പ്രതികളായിട്ടില്ലെന്നുമാണ് ഇയാൾ മൊഴി നൽകിയതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഫസലിെൻറ നേതൃത്വത്തിൽ നടക്കുന്ന എൻ.ഡി.എഫിെൻറ ഉൗർജിത പ്രവർത്തനങ്ങളും തങ്ങളുടെ സംഘത്തിലെ ഒരാൾക്കു ഫസലിനോടുള്ള വ്യക്തി വിരോധവുമായിരുന്നു കൊലക്ക് പിന്നിലെന്നും ഇയാൾ വെളിപ്പെടുത്തി. ഫസലിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തിയ സംഘത്തിലെ ഒരാൾ ഇപ്പോൾ സർക്കാർ സർവിസിലും മറ്റൊരാൾ വിദേശത്തുമാണത്രെ ഉള്ളത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ല പൊലീസ് ചീഫ് ഡി.ജി.പിക്ക് സമർപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘത്തിന് സർക്കാർ കൈമാറിയിരുന്നു. എന്നാൽ, യഥാർഥ പ്രതികൾ തന്നെയാണ് അറസ്റ്റിലായതെന്ന നിലപാടാണ് സി.ബി.െഎ സ്വീകരിച്ചത്.
ഫസൽ വധക്കേസ് അന്വേഷിക്കാനുള്ള ഹൈകോടതി ഉത്തരവ് സുപ്രീം കോടതി ശരിെവച്ചതോടെയാണ് 2010ൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. 2006 ഒക്ടോബർ 22ന് പുലർച്ചെ ജെ.ടി റോഡിൽ ലിബർട്ടി ക്വാർട്ടേഴ്സിനു മുന്നിലാണ് അക്രമിസംഘം ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തിയത് ആർ.എസ്.എസ് സംഘമാണെന്ന് അന്നുതന്നെ സി.പി.എം നേതാക്കൾ പറഞ്ഞിരുന്നു. ഫസലിെൻറ ഭാര്യ മറിയം നൽകിയ ഹരജിയെ തുടർന്നാണ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. ഹൈകോടതി ഉത്തരവിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.