തിരുവനന്തപുരം: ഫസൽ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ സുബീഷ് നടത്തിയ ടെലിഫോൺ സംഭാഷണം സി.ബി.െഎ പരിശോധിക്കണമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. ശാസ്ത്രീയ പരിശോധനയിലൂടെ ശബ്ദപരിശോധന നടത്തി യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫസൽ വധത്തിലെ കുറ്റസമ്മതമൊഴി ആർ.എസ്.എസ് സമ്മർദത്തിനുവഴങ്ങി സുബീഷ് നിഷേധിക്കുന്ന സാഹചര്യത്തിൽ ഫോൺ സംഭാഷണത്തിന് വലിയപ്രസക്തിയുണ്ട്. സുബീഷിെൻറ വാർത്തസമ്മേളനത്തിലെ ശബ്ദവും ഫോൺസംഭാഷണത്തിലേതും ഒന്നുതന്നെയാണെന്ന് പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്. കൊലയിലെ പങ്ക് വ്യക്തമാക്കി ആർ.എസ്.എസ് പ്രവർത്തകൻ ഷിനോജിെൻറ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ വിഷ്ണു തിരുവനന്തപുരം ജില്ല കോടതിയിൽ നൽകിയ മൊഴി വേറെയുമുണ്ട്. ഇതെല്ലാം സി.ബി.െഎ പരിശോധിച്ചാൽ കൊലയുടെ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പീഡനം ഭയന്നാണ് കൊലയിൽ പങ്കുണ്ടെന്ന് മൊഴിനൽകിയതെന്നാണ് സുബീഷ് ഇപ്പോൾ പറയുന്നത്. രണ്ടുവർഷം മുമ്പ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനൽകിയപ്പോൾ പൊലീസ് പീഡിപ്പിച്ചില്ലെന്നാണ് സുബീഷ് പറഞ്ഞിരുന്നത്. ഇൗ സാഹചര്യംകൂടി കണക്കിലെടുത്താവണം ശബ്ദപരിശോധന നടത്തേണ്ടത്. ഫസൽ വധത്തിൽ അദ്ദേഹത്തിെൻറ പാർട്ടിയായ പോപുലർ ഫ്രണ്ട് കാണിക്കുന്ന മൗനം ദുരൂഹതയുണ്ടാക്കുന്നതാണെന്നും ജയരാജൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.