കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണ ഹരജി തള്ളിയ സി.ബി.െഎ കോടതിവിധി സി.പി.എമ്മിന് തിരിച്ചടിയായി. ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിെൻറ കുറ്റസമ്മതമൊഴിയും ഫോൺ സംഭാഷണവും ആസ്പദമാക്കി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത് ഫസലിെൻറ സഹോദരങ്ങളായ അബ്ദുൽ സത്താറും അബ്ദുറഹ്മാനുമാണ്.
ഫസൽ വധക്കേസിൽ സി.ബി.െഎ പ്രതിചേർത്ത് അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരെ രക്ഷിക്കാനുള്ള പാർട്ടി നീക്കമാണ് തുടരന്വേഷണ ഹരജി കോടതി തള്ളിയതോടെ പാളിയത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗമാണ് കാരായി രാജൻ. കാരായി ചന്ദ്രശേഖരൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമാണ്. ഫസൽ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.െഎ അറസ്റ്റ് ചെയ്തതോടെ ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി. ഇതേത്തുടർന്ന് കാരായി രാജന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭാ ചെയർമാൻ സ്ഥാനവും രാജിവെക്കേണ്ടിവന്നു.
എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ പെരുന്നാൾതലേന്ന് കൊലപ്പെടുത്തി സാമുദായിക ധ്രുവീകരണത്തിനും കലാപത്തിനും സി.പി.എം ശ്രമിച്ചുവെന്നാണ് സി.ബി.െഎ കുറ്റപത്രത്തിലുള്ളത്. കാരായിമാരെയും പാർട്ടിയെയും അതിൽനിന്ന് രക്ഷിക്കാൻ സി.പി.എമ്മിന് കിട്ടിയ പിടിവള്ളിയാണ് സുബീഷിെൻറ മൊഴി. ഫസൽകേസ് അന്വേഷിക്കുന്ന സി.ബി.െഎ പേക്ഷ, സുബീഷിെൻറ മൊഴി സ്വീകരിച്ചില്ല. കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.െഎയിൽ ഇക്കാര്യത്തിൽ സി.പി.എമ്മിന് വലിയ പ്രതീക്ഷയുമില്ല. അതുകൊണ്ടാണ് ഫസൽവധം ആർ.എസ്.എസ് നേതാവിന് സുബീഷ് വിവരിച്ചുകൊടുക്കുന്ന ഫോൺ സംഭാഷണത്തിെൻറ ചോർന്നുകിട്ടിയ ടേപ്പ് സഹിതം ഫസലിെൻറ സഹോദരനെ കോടതിയിലേക്ക് അയച്ചത്.
കോടതി തുടരന്വേഷണം നിർദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. അതേസമയം, തുടരന്വേഷണം തള്ളിയ സി.ബി.െഎ കോടതിവിധി സംഘ്പരിവാറിന് ആശ്വാസമായി. കസ്റ്റഡിയിൽ പൊലീസ് മുമ്പാകെ നൽകിയ കുറ്റസമ്മതമൊഴി പുറത്തിറങ്ങിയപ്പോൾ സുബീഷ് തിരുത്തിയിരുന്നു.
കുറ്റസമ്മതമൊഴിയുടെ വിഡിയോ പുറത്തുവന്നപ്പോഴും നിഷേധവുമായി സുബീഷ് രംഗത്തുവന്നതും ഫസൽകേസ് അന്വേഷണം സംഘ്പരിവാറിലേക്ക് നീളാതിരിക്കാനാണ്. വിചാരണക്കോടതി തള്ളിയെങ്കിലും ഹൈകോടതിയിൽ അപ്പീൽ നൽകി അനുകൂലവിധി നേടിയെടുക്കാനാകുമെന്നാണ് സി.പി.എം നേതൃത്വത്തിെൻറ പ്രതീക്ഷ. എന്നാൽ, ഫസലിെൻറ സഹോദരിയും ഭാര്യയും തുടരന്വേഷണത്തെ എതിർക്കുന്നത് സി.പി.എമ്മിന് മുന്നിൽ വലിയ കടമ്പയാണ്. ഫസലിെൻറ പാർട്ടി പോപുലർഫ്രണ്ടും സുബീഷിെൻറ മൊഴി മുഖവിലക്കെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.