കാസർകോട്: എം.സി. ഖമറുദ്ദീൻ എം.എൽ.എ പ്രതിയായ ഫാഷൻ ഗോൾഡ് പണമിടപാട് കേസിൽ ജ്വല്ലറി അക്കൗണ്ട് പരിശോധിക്കാൻ അന്വേഷണ സംഘം. 749 നിക്ഷേപകരിൽനിന്ന് സമാഹരിച്ച 132 കോടി ഫാഷൻ ഗോൾഡിെൻറ പേരിൽ ചെറുവത്തൂരിലെ രണ്ടു ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കുമെന്നാണ് നിക്ഷേപകർക്ക് നൽകിയ ഉറപ്പ്. അക്കൗണ്ട് പരിശോധിക്കുമെന്നും നിക്ഷേപങ്ങൾ എങ്ങനെ എത്തിയെന്ന് വ്യക്തമാകുമെന്നും ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തി.
പണമായും ചെക്കായുമാണ് നിക്ഷേപം നൽകിയത് എന്ന് പരാതിക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷത്തിനടുത്ത് രൂപയേ ഒരു തവണ നിക്ഷേപമായി നൽകാനാവൂ. കൂടുതൽ നൽകിയവർ സ്രോതസ്സ് വെളിപ്പെടുത്തണം. എവിടെ നിക്ഷേപിച്ചുവെന്നും വ്യക്തമാക്കണം. കൂടുതൽ പണം നൽകിയവർ പരാതി നൽകാത്തത് ഭയന്നാണ്. രണ്ടു കോടിവരെ നിക്ഷേപിച്ചവരുണ്ട്. പരാതിയുമായി വന്നത് ചെറിയ തുക നിക്ഷേപമായി നൽകിയവരാണ്. 749 നിക്ഷേപകരിൽ 54 പരാതിക്കാർ മാത്രമാണുള്ളത്. വിദേശത്തു പോയി പണംപിരിച്ചതും അന്വേഷണപരിധിയിൽ ഉണ്ട്.
ക്രൈംബ്രാഞ്ച് എസ്.പിയും ഡിവൈ.എസ്.പിയും മൂന്ന് സി.െഎമാരിൽ ഒരാളും ക്വാറൻറീനിലായതിനാൽ അന്വേഷണം ഉൗർജിതമല്ല. ഖമറുദ്ദീൻ എം.എൽ.എ, പൂക്കോയ തങ്ങൾ എന്നിവരിൽനിന്നാകും അടുത്ത മൊഴിയെടുക്കൽ. അതിനിടെ, ലീഗ് സംസ്ഥാന നേതൃത്വം മധ്യസ്ഥശ്രമത്തിന് ചുമതലപ്പെടുത്തിയ ജില്ല ട്രഷറർ കല്ലട്ര മാഹിെൻറ ശ്രമങ്ങൾ ഫലംകണ്ടിട്ടില്ല. കാര്യങ്ങൾ റവന്യൂ റിക്കവറിയടക്കമുള്ള വഴിയിലേക്കു നീങ്ങുകയാണ്. ഇത് ആസ്തികൾ വിൽക്കാനും പണംകൈമാറാനുമുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകും.
സ്വർണം നൽകി പ്രശ്നം തീർക്കാനാനുമാകാത്ത സ്ഥിതിയാണ്. മൂന്നു ജ്വല്ലറിയിലുമായി 11.5 കിലോ സ്വർണമേയുണ്ടായിരുന്നുള്ളൂ. ഇതിൽ പയ്യന്നൂരിലെ സ്വർണം നാലു ഡയറക്ടർമാരും കാസർകോട്ടെ സ്വർണം പണം നിക്ഷേപിച്ച ജീവനക്കാരനും ജ്വല്ലറി തുടങ്ങാൻ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. ബാക്കി ആസ്തി കെണ്ടത്തുകയും അതിലുള്ള കുറ്റകൃത്യം വെളിച്ചത്തുകൊണ്ടുവരുകയുമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.