റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ മര്‍ദനം

കണ്ണൂര്‍: കൊട്ടിയൂർ പീഡനക്കേസ്​ പ്രതി ഫാ. റോബിന്‍ വടക്കാഞ്ചേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മർദനം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് റോബിന്‍ വടക്കാഞ്ചേരിയെ മർദിച്ചത്. ഒരു വർഷത്തോളമായി കണ്ണൂർ സബ്​ ജയിലിലായിരുന്ന വടക്കാഞ്ചേരിയെ സുരക്ഷാകാരണങ്ങളാൽ സെൻ​ട്രൽ ജയിലിലേക്ക്​ മാറ്റിയിരുന്നു. സെൻട്രൽ ജയിലിൽ എത്തിയപ്പോൾതന്നെ തടവുകാരിൽ ചിലർ വടക്കാഞ്ചേരിക്കെതിരെ അസഭ്യവർഷം നടത്തിയിരുന്നു. ഉച്ചക്ക്​ ബിരിയാണി നൽകിയപ്പോൾ കഴിക്കാതിരുന്നപ്പോഴും പിന്നീട് ആശുപത്രിയിലേക്ക്​ കൊണ്ടു പോകുന്നതിനിടയിലും വടക്കാഞ്ചേരിക്ക്​ മർദന​േമറ്റു. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ അറസ്​റ്റിലായത്. 
 
Tags:    
News Summary - Father Robin Vadakkanchery attacked in Kannur central Jail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.