മുനമ്പം: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) വസ്തുതാന്വേഷണ സംഘം മുനമ്പം പ്രദേശം സന്ദർശിച്ചു. കോട്ടപ്പുറം അതിരൂപത വികാരി ജനറൽ ഫാദർ റോക്കി റോബിൻ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി, കൺവീനർ ജോസഫ് ബെന്നി എന്നിവരുമായി സംഘം ചർച്ച നടത്തി.
എഫ്.ഡി.സി.എ ചെയർമാൻ പ്രഫ. കെ. അരവിന്ദാക്ഷൻ, വൈസ് ചെയർമാൻ ഫാദർ പോൾ തേലക്കാട്ട്, ഓർഗനൈസിങ് സെക്രട്ടറി ടി.കെ. ഹുസൈൻ, സെക്രട്ടറിമാരായ അഡ്വ. പി.എ. പൗരൻ, സമദ് കുന്നക്കാവ്, പി. അംബിക, ട്രഷറർ നൗഷാദ് സി.എ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആനന്ദ് കൊച്ചുകുടി, പി.എ. പ്രേംബാബു, ഷകീൽ മുഹമ്മദ്, സുഹൈൽ ഹാഷിം എന്നിവർ വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.