കോഴിക്കോട്: ഗുണമേന്മയില്ലാത്ത വളം നിർമിച്ച് വിതരണം ചെയ്ത കമ്പനികളുടെ രജിസ്ട്രേഷൻ സംസ്ഥാന സർക്കാർ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മൂന്ന് വളംനിർമാണ കമ്പനികളുടെ രജിസ്ട്രേഷനാണ് ഫെർട്ടിലൈസർ കൺട്രോൾ ഒാർഡറിലെ 31ാം ഉപവകുപ്പ് പ്രകാരം കൃഷി അഡീഷനൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. തൃശൂർ വെള്ളങ്ങല്ലൂർ ധരണി ഫെർട്ടിലൈസേഴ്സ്, എറണാകുളം ഗിരിനഗർ കനാൽ റോഡ് പസഫിക് അഗ്രോ ടെക്, പുത്തൻകുരിശ് പുറ്റുമണ്ണുർ അഗ്രോ മാനുറസ് ആൻഡ് െകമിക്കൽസ് എന്നീ കമ്പനികളാണ് ഗുണനിലവാരമില്ലാത്ത വളം നിർമിച്ച് കുടുങ്ങിയത്.
കർഷകരുടെ ഇഷ്ടവളമായ 18:18:18, 12:12:16, 8:8:16 എന്നീ മിശ്രിതങ്ങൾ ഗുണമേന്മയില്ലാതെ നിർമിച്ചതായി കൃത്യമായ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോഴിേക്കാട് പേരാമ്പ്ര പി.കെ. ഫെർട്ടിലൈസേഴ്സ് എന്ന സ്ഥാപനത്തിൽ വിറ്റതായിരുന്നു തൃശൂർ ധരണി ഫെർട്ടിലൈസേഴ്സ് നിർമിച്ച 12:12:16 വളം മിശ്രിതം. പട്ടാമ്പിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിലെ പരിശോധനയിലാണ് തട്ടിപ്പ് തെളിഞ്ഞത്. ഫോസ്ഫറസും പൊട്ടാസ്യവും ആവശ്യമായതിലും വളരെ കുറഞ്ഞ അളവിലായിരുന്നു ഇൗ വളത്തിൽ കെണ്ടത്തിയത്. ചാക്കിനുള്ളിലെ തരികൾ സ്ഥാനംമാറിയതിനാലാണ് ചില ഘടകങ്ങൾ വളംമിശ്രിതത്തിൽ കുറഞ്ഞുപോയെതന്ന വിചിത്രവാദമായിരുന്നു നിർമാതാക്കൾ കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ ഉന്നയിച്ചത്.
പത്തനംതിട്ടയിലെ കടപ്പാറ, നാരങ്ങാനം, പത്തനാപുരം എന്നീ കൃഷിഭവനുകൾക്ക് കീഴിലുള്ള കടകളിൽനിന്നാണ് പുത്തൻകുരിശ് പുറ്റുമണ്ണുർ അഗ്രോ മാനുറസ് ആൻഡ്െകമിക്കൽസ് നിർമിച്ച വ്യാജവളം പിടികൂടി പരിേശാധിച്ചത്. ഇൗ കമ്പനിയുടെ രണ്ടാമത്തെ നിർമാണയൂനിറ്റായ ചെങ്ങന്നൂരിലെ രജിസ്ട്രേഷനാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ കുറുമാത്തുർ പൊക്കുണ്ടിലെ അഗ്രികെയർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, കാേങ്കാൽ പാലാൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് എന്നിവിടങ്ങളിൽ വിറ്റ വളവും ഗുണമേന്മയില്ലാത്തതാെണന്ന് പരിശോധനയിൽ തെളിഞ്ഞു. എറണാകുളം പസഫിക് അഗ്രോ ടെക് നിർമിച്ച വളമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.