മാനന്തവാടി: പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു. എടവക കുന്ദമംഗലം എരണാൽ കോളനിയിലെ പരേതനായ നമ്പിയുടെയും ഗീതയുടെയും മകൾ നവർണികയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പനിയെ തുടർന്ന് പൊരുന്നന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വൈകുന്നേരത്തോടെ പനി അധികമായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പുതിയിടംകുന്ന് സെൻറ് പോൾസ് എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നവർണിക. നവനീത് ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.