വെളിയം: വേനൽ വർധിച്ചതിനെ തുടർന്ന് കൊല്ലത്ത് 50 ഏക്കറോളം തോട്ടം കത്തി നശിച്ചു. കഴിഞ്ഞ ദിവസം വെളിയം പരുത്തിയറയിലെ റബർ തോട്ടങ്ങളിൽ ഉച്ചയോടെ പടർന്ന് പിടിച്ച തീ വൈകിേട്ടാടെയാണ് നിയന്ത്രണ വിധേയമായത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വഴി സൗകര്യമില്ലാത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞില്ല.
എന്നാൽ പഞ്ചായത്ത് അധികൃതർ മുൻ കരുതലെടുക്കാത്തതും ഇതേപ്പറ്റി തോട്ടം തൊഴിലാളികൾക്ക് ബോധവൽകരണം നൽകാത്തതുമാണ് എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് തോട്ടം ഉടമകളിലൊരാളായ ഉമയനല്ലൂർ സ്വദേശി റിയാസ് പറഞ്ഞു. തീപിടുത്തത്തിൽ ഇദ്ദേഹത്തിൻറെ അഞ്ച് ഏക്കറിലെ 500 മരങ്ങൾ കത്തി നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.