നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യ ഹജ്ജ് വിമാനം ജൂലൈ 14 ന്. ആദ്യവിമാനം ഉച്ചക്ക് 2.30ന് പറന്നുയരും. നാല് ദിവസങ്ങളിലായി എട്ട് സർവിസുകൾ എയർഇന്ത്യ നടത്തും. ഓരോ വിമാനത്തിലും 340 തീർഥാടകർ വീതമുണ്ടാകും.
കഴിഞ്ഞ വർഷം ഹജ്ജ് ക്യാമ്പ് ഒരുക്കിയ സിയാൽ അക്കാദമിയിൽ തന്നെയാണ് ഇക്കുറിയും ക്യാമ്പ്. നെടുമ്പാശ്ശേരിയിൽനിന്ന് 2720 തീർത്ഥാടകർ ഇക്കുറി യാത്രതിരിക്കും. ഇവരിൽ ലക്ഷദ്വീപിലെ 342 ഹാജിമാരും ഉൾപ്പെടും. ജൂലൈ 13ന് മന്ത്രി എം.എം. മണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ് മടക്കയാത്ര. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീൽ വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.