തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന മൊറേട്ട ാറിയം 2019 ഡിസംബർ 31വരെ നീട്ടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്വകാര്യസ്ഥാപനങ്ങള്‍ ഉള് പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍നിന്ന് വാങ്ങിയ വായ്പകൾക്ക് ഇത് ബാധകമാണ്. 2008 ഡ ിസംബര്‍ 31വരെ എടുത്ത വായ്പകള്‍ക്കാണ് മൊറേട്ടാറിയം ബാധകം.
•ഹൈകോടതിയിലെ സ്പെഷല ് ഗവണ്‍മെൻറ് പ്ലീഡര്‍മാരുടെ മാസവേതനം 1,20,000 രൂപയായും സീനിയര്‍ ഗവണ്‍മെൻറ് പ്ലീഡര്‍ മാരുടെ വേതനം 1,10,000 രൂപയായും ഗവണ്‍മെൻറ് പ്ലീഡര്‍മാരുടെ വേതനം 1,00,000 രൂപയായും വര്‍ധിപ്പിക ്കും.
• ആലപ്പുഴ ജില്ലയിലെ ആല, പുളിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി എന്നീ പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിക്കും വേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതി കിഫ്ബിയില്‍നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തത്ത്വത്തില്‍ അംഗീകാരം നല്കി. 200 കോടി രൂപയാണ് പദ്ധതിച്ചെലവ്.
•വിയ്യൂര്‍, കണ്ണൂര്‍, ചീമേനി ജയില്‍ വളപ്പുകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ ചില്ലറ വില്പനശാലകള് സ്ഥാപിക്കുന്നതിന് ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് തീരുമാനിച്ചു.
• തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര്‍ മുതല്‍ കുഴിവിളവരെയുള്ള റോഡിന് ‘സതേണ്‍ എയര്‍ കമാൻഡ് റോഡ്’ എന്നും പുലയനാര്‍കോട്ട മുതല്‍ ശ്രീകാര്യം വരെയുള്ള റോഡിന് ‘വ്യോമസേന റോഡ്’ എന്നും പേരിടുന്നതിന് അനുമതി നല്കി.
•കോട്ടയം ഗവണ്‍മെൻറ് മെഡിക്കൽ കോളജിലെ കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് സര്‍ജറി വകുപ്പില്‍ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റൻറ് പ്രഫസര്‍മാരുടെ ഓരോ തസ്തിക സൃഷ്ടിക്കും.
•പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയില്‍ ഓഫിസറുടെയും ജൂനിയര്‍ സൂപ്രണ്ടിെൻറയും സെലക്ഷന് ഗ്രേഡ് അക്കൗണ്ടൻറിെൻറയും ഓഫിസ് അറ്റന്ഡൻറിെൻറയും ഓരോ തസ്തികയും അക്കൗണ്ടൻറിെൻറ രണ്ട് തസ്തികയും സൃഷ്ടിക്കും.
•ഹരിയാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ജവാന് പി.കെ. പ്രദീപിെൻറ ഭാര്യ സി. സുജിതക്ക് മലപ്പുറം ജില്ലയില്‍ എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.