താഹ ഫസലി​െൻറ വീടുപ്രവൃത്തിക്ക് അഞ്ചു ലക്ഷം നൽകും –കെ.പി.സി.സി

പന്തീരാങ്കാവ്: യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്ത താഹ ഫസലി​െൻറ കുടുംബത്തിന് വീടുപ്രവൃത്തി പൂർത്തിയാക്കാൻ കെ.പി.സി.സി അഞ്ചു ലക്ഷം രൂപ നൽകുമെന്ന് പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. തിങ്കളാഴ്ച ഒളവണ്ണ മൂർക്കനാടുള്ള താഹയുടെ വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ. മുനീർ, എം.കെ. രാഘവൻ എം.പി എന്നിവരോടൊപ്പം സന്ദർശിച്ചപ്പോഴാണ് കെ.പി.സി.സി പ്രസിഡൻറ്​ താഹയുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകിയത്. ചൊവ്വാഴ്ചതന്നെ തുക കൈമാറാനുള്ള നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. 

യു.എ.പി.എ ചുമത്തി താഹയോടൊപ്പം ജയിൽശിക്ഷ അനുഭവിച്ച അലൻ ശുഹൈബും താഹയുടെ വീട്ടിലുണ്ടായിരുന്നു. 10 മാസത്തിലധികം ജയിലിൽ കഴിഞ്ഞ ഇവർക്ക് സെപ്​റ്റംബർ ഒമ്പതിനാണ് കോടതി ജാമ്യം അനുവദിച്ചത്.നിയമവിരുദ്ധമായാണ് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും ഇവർ ഒരു ഭീകരപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു.

പുസ്തകം കൈവശംവെച്ചതി​െൻറ പേരിൽ ഭീകരവാദിയായി ചിത്രീകരിച്ച് ഇരുവരെയും ജയിലിലടച്ച മുഖ്യമന്ത്രിയും സർക്കാറും വലിയ ക്രൂരതയാണ് കുട്ടികളോട് ചെയ്തത്. ലജ്ജാകരമായ ഇത്തരം ക്രൂരതകൾ ആവർത്തിക്കരുത്. തിങ്കളാഴ്ച ഉച്ചക്ക്​ മൂന്നു മണിയോടെയാണ്​ ​പ്രതിപക്ഷനേതാക്കൾ താഹയുടെ വീട്ടിലെത്തിയത്. കെ.പി.സി.സി ഭാരവാഹികളായ എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, സത്യൻ കടിയങ്ങാട്, ഡി.സി.സി ഭാരവാഹികളായ ചോലയ്ക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, എ. ഷിയാലി, കെ.കെ. കോയ, എസ്.എൻ. ആനന്ദൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Five lakh rupees for Thaha Fazal's house work said KPCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.