തിരുവനന്തപുരം: വിമാനത്തിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് പൊലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദും സുനിത് നാരായണനും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ഭാരവാഹികളാണ്. രണ്ടാം പ്രതി നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ് ശബരീനാഥൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിലും ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിനും പിന്നിൽ കെ.സുധാകരനാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന ചോദ്യം വി.കെ.പ്രശാന്ത് എം.എൽ.എയാണ് ഉയർത്തിയത്. സുധാകരന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രകാശ് ബാബു ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി.
അതേസമയം ഇത്തരം ചോദ്യങ്ങൾ സ്പീക്കറുടെ റൂളിങിന് വിരുദ്ധമാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷത്തിനെതിരായ ദുരാരോപണങ്ങൾ നക്ഷത്ര ചിഹ്നമുള്ള വിഭാഗത്തിൽ നിലനിർത്തുന്നു. പ്രതിപക്ഷം നൽകുന്ന ഇതേതരം ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്തതിലേക്ക് മാറ്റുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.