തിരുവനന്തപുരം: പ്രളയക്കെടുതിയും പുനർനിർമാണവും ചർച്ചചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നതെങ്കിലും നീണ്ടേക്കും. എല്ലാ കക്ഷിനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ സാമാജികരും ചർച്ചയിൽ പെങ്കടുക്കും.
ചർച്ചയിൽ വരുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുനർനിർമാണത്തിന് കർമപദ്ധതി തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.
ചട്ടം 130 പ്രകാരം മുഖ്യമന്ത്രിയാണ് നിയമസഭയിൽ ഉപക്ഷേപം അതരിപ്പിക്കുക. സംസ്ഥാനത്ത് കാലവർഷക്കെടുതി ഉണ്ടാക്കിയ ഗുരുതര സ്ഥിതിവിശേഷവും പുനർനിർമാണത്തിന് സ്വീകരിക്കേണ്ട നടപടികളും സഭ ചർച്ചചെയ്യണമെന്നാണ് പ്രമേയം. തുടർന്ന് വിശദചർച്ച നടക്കും. ഇതിന് മന്ത്രിമാരും മുഖ്യമന്ത്രിയും മറുപടിനൽകും. ചർച്ചക്ക് അവസാനം ചട്ടം 275 പ്രകാരം പ്രമേയവും ഉണ്ടായേക്കും.
ഇത്ര വലിയ ദുരന്തത്തിന് വഴിവെച്ചത് സർക്കാറിെൻറ പിടിപ്പുകേടാണെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ഇതിനകം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിെൻറ പ്രതിഫലനം സഭയിലുമുണ്ടാകും. ഒാഖിക്ക് ലഭിച്ച ഫണ്ട് ചെലവിട്ടില്ലെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങൾ സർക്കാർ തള്ളിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഇൗ ആഴ്ചത്തെ പതിവ് മന്ത്രിസഭായോഗം നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.