നേമം: കരമന-കളിയിക്ക വിള ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷമിയിൽ ശ്രീകുമാർ-ശ്രീബ ദമ്പതികളുടെ മകൻ ശ്രീജിത്ത് (21) ആണ് മരിച്ചത്.
മണക്കാട് നാഷണൽ കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീജിത്ത് രണ്ടാഴ്ച മുൻപാണ് ഫുഡ് ഡെലിവറി ബോയിയായി പാർട്ട് ടൈം ജോലിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേ വെടിവെച്ചാൻ കോവിലിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ശ്രീജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. സഹോദരി: ശ്രീലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക്. നരുവാമൂട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.