പാലേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പ് നിർത്തിവെച്ചു.
കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയുടെ കൊയിലാണ്ടി നമ്പ്രത്ത്കര പ്രാദേശിക കേന്ദ്രത്തിലെ എൻ.എസ്.എസ് ക്യാമ്പാണ് വടക്കുമ്പാട്ട് നടന്നത്. കഴിഞ്ഞ ദിവസം ക്യാമ്പിലെ 15ഓളം എൻ.എസ്.എസ് വളന്റിയർമാർക്കാണ് ഛർദിയും വയറിളക്കവും ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ചശേഷമാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ ചങ്ങരോത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ സഹായം തേടി. വിദ്യാർഥികൾ സുഖംപ്രാപിച്ചുവരുന്നു. ഇവരെ രക്ഷിതാക്കളോടൊപ്പം വീടുകളിലേക്ക് അയച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ഇ.വി. ആനന്ദ്, ഡോ. അൻവർ, ആരോഗ്യപ്രവർത്തകർ എന്നിവർ ക്യാമ്പിലെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
സ്വാഗതസംഘത്തിന്റെയും രജിസ്ട്രാറുടെയും അഭിപ്രായം തേടിയശേഷം വ്യാഴാഴ്ച ക്യാമ്പ് അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.