വനംവകുപ്പ് ഇനി ഹൈടെക്കിൽ

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങി​ വ​നം​വ​കു​പ്പ്. സ​മൂ​ഹ മാ​ധ്യ​മ സം​വി​ധാ​നം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ക​ഴി​വു​ള്ള​വ​രെ ക​ണ്ടെ​ത്തി സ്റ്റേ​റ്റ്/​സ​ർ​ക്കി​ൾ ത​ല​ത്തി​ൽ നി​യ​മി​ക്കാ​ൻ അ​​പേ​ക്ഷ​ക്ഷ​ണി​ച്ചു. സ​ർ​ക്കാ​റി​ന്‍റെ ഒ​ട്ടു​മി​ക്ക വ​കു​പ്പു​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ വി​ഭാ​ഗം ശ​ക്​​ത​മാ​ണ്. സ​ർ​ക്കാ​റി​ന്‍റെ പ​ദ്ധ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ അ​ത്​ ഗു​ണ​ക​ര​മാ​കു​മെ​ന്നും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ വ​നം​വ​കു​പ്പും ന​വ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണം, വ​നാ​ശ്രി​ത സ​മൂ​ഹ​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​ക​ൾ, പ​ങ്കാ​ളി​ത്ത വ​ന​പ​രി​പാ​ല​നം തു​ട​ങ്ങി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

കൂ​ടാ​തെ വ​നം-​വ​ന്യ​ജീ​വി- രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​ള്ള ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​റ​മെ ഡി​വി​ഷ​ൻ/സ​ർ​ക്കി​ൾ ത​ല​ത്തി​ൽ വ​കു​പ്പി​ന്‍റെ പൊ​തു​ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ​സം​യു​ക്​​ത​മാ​യി ക്രോ​ഡീ​ക​രി ക്കു​ന്ന​ത്​ സ്​​റ്റേ​റ്റ്​/​സ​ർ​ക്കി​ൾ ത​ല​ത്തി​ൽ ഒ​രു നോ​ഡ​ൽ ഓ​ഫി​സ​ർ ആ​യി​രി​ക്കും. ഈ ​രീ​തി​യി​ൽ​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലേ​ക്ക്​ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം വ​നം ആ​സ്ഥാ​ന​ത്ത്​ ഉ​ണ്ടാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

ന​വ​മാ​ധ്യ​മ​ങ്ങ​ളെ സ​ജീ​വ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​വ​രെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ യോ​ജ്യ​മാ​യ ഉ​ള്ള​ട​ക്കം ത​യാ​റാ​ക്കാ​ൻ പ്രാ​വീ​ണ്യ​മു​ള്ള​വ​രെ​യു​മാ​കും തെ​ര​ഞ്ഞെ​ടു​ക്കു​ക.

മാ​ധ്യ​മ-​പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ജോ​ലി​ക​ളി​ലോ, മോ​ജോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ മു​ൻ​പ​രി​ച​യ​മു​ള്ള​വ​രും പോ​സ്റ്റ​റു​ക​ൾ, വീ​ഡി​യോ, റീ​ൽ​സ് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള​വ​രെ​യും അം​ഗ​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കും. ഇ​വ​ർ​ക്ക്​ വ​നം നി​യ​മ​ങ്ങ​ൾ, വ​കു​പ്പി​ന്‍റെ​യും സ​ർ​ക്കാ​റി​ന്റെ​യും ന​യ​ങ്ങ​ൾ, വ​കു​പ്പി​ന്‍റെ ഘ​ട​ന, പ​ദ്ധ​തി​ക​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​റി​വു​ണ്ടാ​ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്.

കൂ​ടാ​തെ അ​പേ​ക്ഷ​ക​ർ​ക്ക്​ ഡി​സൈ​ൻ സോ​ഫ്റ്റ് വെ​യ​റു​ക​ളി​ലും നൂ​ത​ന​മാ​യ വീ​ഡി​യോ-​ഓ​ഡി​യോ എ​ഡി​റ്റി​ങ് സോ​ഫ്റ്റ് വെ​യ​റു​ക​ളും പ്രാ​വീ​ണ്യം നി​ർ​ബ​ന്ധ​മാ​ണ്. വി​വി​ധ​യി​നം ഡി​ജി​റ്റ​ൽ ഡോ​ക്യു​മെ​ന്‍റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച അ​റി​വും ഓ​ഡി​യോ- വീ​ഡി​യോ ഡോ​ക്യു​മെ​ന്റു​ക​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​റി​വും അ​ധി​ക യോ​ഗ്യ​ത​യാ​യി ക​ണ​ക്കാ​ക്കും.

അ​പേ​ക്ഷ​ക​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഡി​സൈ​നു​ക​ളു​ടെ​യോ, ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ​യോ, വീ​ഡി​യോ​ക ളു​ടെ​യോ, റീ​ലു​ക​ളു​ടെ​യോ സ​മാ​ന​മാ​യ മ​റ്റേ​തെ​ങ്കി​ലും വ​ർ​ക്കു​ക​ളു​ടെ​യോ പ​ക​ർ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷി​ക്ക ണ​മെ​ന്നും നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Forest department is now in hi-tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.