വനംവകുപ്പ് ഇനി ഹൈടെക്കിൽ
text_fieldsതിരുവനന്തപുരം: വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ പ്രചാരത്തിലെത്തിക്കാൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനൊരുങ്ങി വനംവകുപ്പ്. സമൂഹ മാധ്യമ സംവിധാനം രൂപവത്കരിക്കുന്നതിനായി ജീവനക്കാരിൽനിന്ന് കഴിവുള്ളവരെ കണ്ടെത്തി സ്റ്റേറ്റ്/സർക്കിൾ തലത്തിൽ നിയമിക്കാൻ അപേക്ഷക്ഷണിച്ചു. സർക്കാറിന്റെ ഒട്ടുമിക്ക വകുപ്പുകളിലും സമൂഹ മാധ്യമ വിഭാഗം ശക്തമാണ്. സർക്കാറിന്റെ പദ്ധതികളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ അത് ഗുണകരമാകുമെന്നും വിലയിരുത്തിയിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് വനംവകുപ്പും നവമാധ്യമ പ്രചാരണത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
പരിസ്ഥിതി പുനഃസ്ഥാപനം, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, വനാശ്രിത സമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ, ഇക്കോടൂറിസം പദ്ധതികൾ, പങ്കാളിത്ത വനപരിപാലനം തുടങ്ങി പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.
കൂടാതെ വനം-വന്യജീവി- രിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ പങ്കാളികളാക്കാനുള്ള ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പുറമെ ഡിവിഷൻ/സർക്കിൾ തലത്തിൽ വകുപ്പിന്റെ പൊതുജനശ്രദ്ധ നേടുന്ന വിഷയങ്ങൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നതിനും പ്രചാരണത്തിനുമായും ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സംയുക്തമായി ക്രോഡീകരി ക്കുന്നത് സ്റ്റേറ്റ്/സർക്കിൾ തലത്തിൽ ഒരു നോഡൽ ഓഫിസർ ആയിരിക്കും. ഈ രീതിയിൽ സമൂഹ മാധ്യമത്തിലേക്ക് കേന്ദ്രീകൃത സംവിധാനം വനം ആസ്ഥാനത്ത് ഉണ്ടാക്കാനാണ് തീരുമാനം.
നവമാധ്യമങ്ങളെ സജീവമായി നിരീക്ഷിച്ചുവരുന്നവരെയും നവമാധ്യമങ്ങൾക്ക് യോജ്യമായ ഉള്ളടക്കം തയാറാക്കാൻ പ്രാവീണ്യമുള്ളവരെയുമാകും തെരഞ്ഞെടുക്കുക.
മാധ്യമ-പബ്ലിക് റിലേഷൻ ജോലികളിലോ, മോജോ പ്രവർത്തനങ്ങളിലോ മുൻപരിചയമുള്ളവരും പോസ്റ്ററുകൾ, വീഡിയോ, റീൽസ് എന്നിവ നിർമിക്കുന്നതിൽ മുൻപരിചയമുള്ളവരെയും അംഗങ്ങളായി പരിഗണിക്കും. ഇവർക്ക് വനം നിയമങ്ങൾ, വകുപ്പിന്റെയും സർക്കാറിന്റെയും നയങ്ങൾ, വകുപ്പിന്റെ ഘടന, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് അറിവുണ്ടാകണമെന്നും നിബന്ധനയുണ്ട്.
കൂടാതെ അപേക്ഷകർക്ക് ഡിസൈൻ സോഫ്റ്റ് വെയറുകളിലും നൂതനമായ വീഡിയോ-ഓഡിയോ എഡിറ്റിങ് സോഫ്റ്റ് വെയറുകളും പ്രാവീണ്യം നിർബന്ധമാണ്. വിവിധയിനം ഡിജിറ്റൽ ഡോക്യുമെന്റുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച അറിവും ഓഡിയോ- വീഡിയോ ഡോക്യുമെന്റുകൾ ഷൂട്ട് ചെയ്യുന്നതിനുള്ള അറിവും അധിക യോഗ്യതയായി കണക്കാക്കും.
അപേക്ഷകർ മുൻകാലങ്ങളിൽ തയാറാക്കിയിട്ടുള്ള ഡിസൈനുകളുടെയോ, ഉള്ളടക്കങ്ങളുടെയോ, വീഡിയോക ളുടെയോ, റീലുകളുടെയോ സമാനമായ മറ്റേതെങ്കിലും വർക്കുകളുടെയോ പകർപ്പുകൾ ഉൾപ്പെടുത്തി അപേക്ഷിക്ക ണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.