തിരുവനന്തപുരം: സംസ്ഥാനത്തെ വനംവകുപ്പിെൻറ തടി, ചന്ദന ഡിപ്പോകളിൽ ‘ഓപറേഷൻ ബഗീര’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. തടി ലേലം ഉൾപ്പെടെ കാര്യങ്ങളിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് ഡയറക്ടർ ബ ി.എസ്. മുഹമ്മദ് യാസീന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോ ധന. ചരിത്രത്തിൽ ആദ്യമായാണ് വനംവകുപ്പിെൻറ മുഴുവൻ ഡിപ്പോകളിലും വിജിലൻസ് ഒരേസമയം പരിശോധന നടത്തിയത്.
ഡിപ്പോകളിൽ ട്രാക്ടറിെൻറ സഹായത്തോടെ തടികൾ അടുക്കിയ ശേഷം ആളുകളെ കൊണ്ട് അടുക്കിയതായി കാണിച്ച് വൻ തുകകൾ വെട്ടിക്കുന്നതായും ഇ-ലേലം വഴി വിൽക്കുന്ന തടിയുടെ 90 ശതമാനവും നിബന്ധനകൾക്ക് വിധേയമായി മേലുദ്യോഗസ്ഥർ ലേലം ഉറപ്പിച്ച് നൽകുന്നതായും കണ്ടെത്തി. മലപ്പുറം ജില്ലയിലെ അരുവാക്കോട് ഡിപ്പോയിൽ രജിസ്റ്ററിൽ രേഖപ്പെടുത്താതെ തടികൾ സൂക്ഷിച്ചതായും നിശ്ചിത കാലാവധിക്ക് ശേഷവും 36 ലോഡ് തടി അനധികൃതമായി സൂക്ഷിക്കുന്നതായും ഒരേ ആളുകൾ സ്ഥിരം ലേലം കൊള്ളുന്നതായും കെണ്ടത്തി.
നെടുങ്കയം ഡിപ്പോയിൽ 14 ലോഡ് തടി നിശ്ചിത കാലാവധിക്ക് ശേഷവും തറവാടക പിരിക്കാതെ വിട്ടുകൊടുത്തു. ഏഴ് ലോഡ് തടി സ്റ്റാർട്ടിങ് പ്രൈസിെനക്കാൾ വളരെ കുറഞ്ഞ തുക നിശ്ചയിച്ച് ലേലം ഉറപ്പിച്ചതായും കണ്ടെത്തി
വയനാട് ബാവലി ഡിപ്പോയിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസറും ക്ലർക്കും ഹാജരായിരുന്നില്ല. കുപ്പാടി ഡിപ്പോയിൽ ലേലം കൊണ്ടവർ മുഴുവൻ തുകയും കാലാവധിക്കുള്ളിൽ അടച്ച് തീർത്തിരുന്നില്ല. ഡിപ്പോയിൽ സൂക്ഷിക്കുന്ന തടികൾക്ക് തറവാടക പിരിക്കുന്നിെല്ലന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസറും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ഹാജരായിട്ടിെല്ലന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.