തമിഴ്​നാട്ടിൽനിന്ന്​​ എത്തിച്ച 9000 കിലോ ‘ഫോർമാലിൻ’ മത്സ്യം പിടികൂടി

പുനലൂർ: തമിഴ്​നാട്ടിൽനിന്ന്​ കേരളത്തിലേക്ക്​ കടത്തിക്കൊണ്ടുവന്ന ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം ആര്യങ്കാവ്​ ചെക്​പോസ്​റ്റിൽ പിടികൂടി. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പി​​​െൻറ ‘ഒാപറേഷൻ സാഗർ റാണി’യുടെ ഭാഗമായി അധികൃതർ നടത്തിയ പരി​േ​ശാധനയിലാണ്​ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്​. ഇതിൽ 7000 കിലോ ചെമ്മീനും 2000 കിലോ മറ്റു മത്സ്യങ്ങളുമാണ്​. പിടികൂടിയ മത്സ്യത്തിന്​ വിപണിയിൽ 45 ലക്ഷത്തോളംരൂപ വില വരും.

തിങ്കളാഴ്​ച രാത്രി ഏഴുമുതൽ ചൊവ്വാഴ്​ച പുലർച്ച മൂന്നരവരെ ചെക്​​പോസ്​റ്റ്​ കടന്നുവന്ന 11 വാഹനങ്ങളിലെ മത്സ്യമാണ് പരിശോധിച്ചത്​. സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഫിഷറീസ്​ ടെക്​നോളജിയുടെ പ്രഷർ സ്​ട്രിപ്പ്​ ഉപയോഗിച്ചായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയിൽതന്നെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന്​ വ്യക്തമായി. ഇവയുടെ സാംപ്​ൾ ശേഖരിച്ച്​ ദൂതൻ വഴി ഭക്ഷ്യവകുപ്പി​​​െൻറ തിരുവനന്തപുരം ലാബിലും മൈസൂരിലെ സെൻട്രൽ അനാലിസ്​റ്റിക്​ ലാബിലും പരിശോധന നടത്തും. ഇതിനുശേഷം മത്സ്യം കയറ്റിവന്നവർക്കെതിരെ മറ്റ്​ നിയമനടപടികളുണ്ടാകു​െമന്ന്​ അധികൃതർ പറഞ്ഞു.

രാമേശ്വരം മണ്ഡപത്തുനിന്നാണ്​ ചെമ്മീൻ കൊണ്ടുവന്നത്​. കൊച്ചിയിലെ ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങളിലേക്ക്​ കൊണ്ടുവന്നതായിരുന്നു. തൂത്തുക്കുടിയിൽനിന്ന്​ മൂവാറ്റുപുഴ, പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാർക്കറ്റുകളിലെ ചില്ലറ വിൽപനക്കാരാണ്​ മറ്റു​ മത്സ്യം കൊണ്ടുവന്നത്​.  മത്സ്യവും വാഹനവും അധികൃതർ കസ്​റ്റഡിയിലെടുത്തും. വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യസുരക്ഷാവകുപ്പ്​ കഴിഞ്ഞദിവസങ്ങളിൽ അമരവിള, പാലക്കാട്​ ചെക്​​പോസ്​റ്റുകളിലും നടത്തിയ പര​ിശോധനയിൽ ഫോർമാലിൻ കലർത്തിയ മത്സ്യം വൻതോതിൽ പിടികൂടിയിരുന്നു. ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാവകുപ്പ്​ ​േജായൻറ്​ കമീഷണർ കെ. അനിൽകുമാർ, അസി.കമീഷണർ കെ. അജിൽകുമാർ, മേഖല ഒാഫിസർമാരായ എ.എ. അനസ്​, ജിതിൻദാസ്​ രാജ്​ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന​.

മത്സ്യത്തിൽ ഫോര്‍മലിൻ കണ്ടെത്തിയാലുടൻ കേസ്​
തിരുവനന്തപുരം: പ്രാഥമിക പരിശോധന നടത്തുമ്പോള്‍ മത്സ്യത്തിൽ ഫോര്‍മലി​​​െൻറ അളവ് കണ്ടെത്തിയാലുടന്‍ കേസെടുക്കും. ‘ഫോര്‍മലിന്‍ മത്സ്യ’ങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വാഹന ഡ്രൈവർക്കെതിരെയും കേസെടുക്കും. എറണാകുളത്തെ സെന്‍ട്രല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്​ ഉപയോഗിച്ചാണ്​ മത്സ്യത്തിലെ ഫോർമലി​​​െൻറ അളവ്​ പരിശോധിക്കുന്നത്​. 

ആര്യങ്കാവ് ചെക്​പോസ്​റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ 9600 കിലോഗ്രാം മത്സ്യം പിടി​ച്ചെടുത്തു. വാളയാറില്‍നിന്ന്​ പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. വാളയാറിൽ പിടികൂടിയ ചെമ്മീനിൽ കിലോഗ്രാമിന്​ 4.1 മില്ലി ഗ്രാം അളവിൽ ഫോർമലിൻ ചേർത്തതായി പരിശോധനയിൽ സ്​ഥിരീകരിച്ചു. ആന്ധ്രയിൽനിന്ന്​ അരൂരിലെ സ്വകാര്യ സ്​ഥാപനത്തിലേക്ക്​ കൊണ്ടുവന്നതായിരുന്നു ചെമ്മീൻ. 

ശക്തമായ നടപടിയെടുക്കുമെന്ന്​ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചെക്​പോസ്​റ്റുകളിൽ പരിശോധന കര്‍ശനമാക്കും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. മത്സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന്​ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗശേഷം മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടി തുടരും. 

ഫോര്‍മലിന്‍ കണ്ടെത്തിയ വാഹനങ്ങളിലുള്ള മത്സ്യം എവിടെ നിന്നാണോ കൊണ്ടുവന്നത് ആ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കൊണ്ടുപോയി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പുവരുത്താൻ അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമീഷണറുടെ സഹായം തേടും. ആ മത്സ്യം എന്ത് ചെയ്തെന്ന റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും​ മന്ത്രി പറഞ്ഞു. ഇതുവരെ 28,000ത്തോളം കിലോ മായം ചേർത്ത മത്സ്യമാണ്​ ചെക്​പോസ്​റ്റുകളിലൂടെ പിടികൂടിയത്​. 
 

Tags:    
News Summary - Formalin Fish Seized at Kollam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.