തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അറിയിക്കാൻ പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ പൊലീസിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.
വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾെന്നിവരിൽ നിന്നെല്ലാം നീതി കിട്ടാതായതോടെയാണ് സ്ത്രീ തന്നെ സമീപിച്ചത്. ഇതേക്കുറിച്ച് പറയാനായി വിളിച്ചപ്പോള്ഡ ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്ന് എ.സി.പി എന്നോട് ആവശ്യപ്പെട്ടതായും ശ്രീലേഖ പറഞ്ഞു.
ഒരു മുൻഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.