കൊച്ചി: ഫാഷിസ്റ്റ് രാഷ്്ട്രീയത്തിനെതിരായി ദേശീയതലത്തില്‍ ജനാധിപത്യ-മതേതര ബദല്‍ രൂപപ്പെടുത്തുന്നതിന് സി.പി.എം കേരള ഘടകം തടസ്സം നില്‍ക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് തൃപ്പൂണിത്തുറ, പിറവം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരായ എം.എല്‍.എമാരുള്ള പാര്‍ട്ടി സി.പി.എം ആണെന്നുള്ളത് ഇവരുടെ പുതിയ വർഗക്കൂറ് വ്യക്തമാക്കുന്നുവെന്നും ദേവരാജന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.