എറണാകുളം: മഹാരാജാസ് കോളജിൽ കെ.എസ്.യു -എസ്.എഫ്.ഐ സംഘർഷത്തിൽ നാലു പേർ അറസ്റ്റിൽ. കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകൻ അനന്ദു, മാലിക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ 16ഓളം പേർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ വി.എസ് ജോയി അറിയിച്ചു.
സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും നൽകാനിരുന്ന സ്വീകരണം താൽകാലികമായി മാറ്റിവെച്ചതായി മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്‍റ്സ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.