തേഞ്ഞിപ്പലം: നാലു വർഷ ബിരുദ ഒന്നാം സെമസ്റ്റർ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി ആരോപണം.
പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ നേരിട്ട കാലതാമസത്തിന്റെ പൂർണ ഉത്തരവാദിത്തം പബ്ലിക്കേഷൻ ഓഫിസർക്കാണെന്നും സർവകലാശാലക്ക് പ്രിൻറിങ് പ്രസുണ്ടായിരിക്കെ അച്ചടിജോലികൾ ബാഹ്യ ഏജൻസികളെ ഏൽപ്പിച്ചത് പബ്ലിക്കേഷൻ ഓഫിസറുടെ ഇടപെടൽ മൂലമാണെന്നും സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് ആരോപിച്ചു.
വലിയ സാമ്പത്തിക നഷ്ടമാണ് സർവകലാശാലക്കുണ്ടായത്. നാലുവർഷ ബിരുദ പദ്ധതി പ്രകാരമുള്ള രണ്ടാം സെമസ്റ്റർ ക്ലാസുകൾ ഡിസംബറിൽ ആരംഭിക്കാനിരിക്കെ പാഠപുസ്തക അച്ചടി സർവകലാശാല പ്രസിനെ ഏൽപ്പിക്കണമെന്നും റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.