വാര്‍ഷിക ഓഫറിന്‍റെ പേരിൽ തട്ടിപ്പ്​: വ്യാജ വെബ്‌സൈറ്റിനെതിരെ നിയമനടപടിയുമായി ലുലു

കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റി​െൻറ 20ാം വാര്‍ഷിക ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതിനെതിരെ ലുലു ഗ്രൂപ് രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ കാമ്പയിനാണ് നടക്കുന്നതെന്നും തട്ടിപ്പു സൈറ്റുകൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണെന്നും ലുലു ഗ്രൂപ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ് അറിയിച്ചു.

വ്യാജ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ലുലു ഗ്രൂപ്പി​േൻറത് എന്ന തട്ടിപ്പ് പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിന് ലുലു ഓണ്‍ലൈനുമായി ഒരു ബന്ധവുമില്ല. ഇതുവഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ ഓഫറുകള്‍.

ലിങ്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കാവൂ. ലുലുവിെൻറ ഔദ്യോഗിക സൈറ്റില്‍ മാത്രം കയറി ഓഫറുകള്‍ തിരിച്ചറിയണമെന്നും തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Fraud in the name of the annual offer: Lulu with legal action against the fake website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.