തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തപക്ഷം കേരളീയരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാറിെൻറ കശാപ്പ് നിരോധന നിയമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഒന്നടങ്കം ഇൗ തീരുമാനത്തിന് എതിരാണ്. ഭരണ^പ്രതിപക്ഷ ഭേദമന്യേയാണ് ഉത്തരവിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ ബ്രാഹ്മണരുടെ ആഹാരരീതി ഇന്ത്യൻ ജനതക്കിടയിൽ അടിച്ചേൽപിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇൗ സാഹചര്യത്തിൽ ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. രാജ്യത്താകമാനം ഒരു സംസ്കാരം എന്ന പേരിൽ ഒേര ഭക്ഷണസംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കർഷകരുടെ കൂട്ട ആത്മഹത്യക്ക് മാത്രമേ ഇൗ നടപടി കാരണമാകൂ.
മോദി സർക്കാർ അധികാരത്തിലേറി മൂന്ന് വർഷത്തിനുള്ളിൽ 36,000 കർഷകരാണ് ആത്മഹത്യ ചെയ്തത്. ലോകത്തെ മാംസവ്യാപാരത്തിൽ 20ശതമാനവും ഇന്ത്യയിൽനിന്നാണ് കയറ്റുമതി ചെയ്യുന്നത്. ആ വ്യാപാരികളിൽ ഏറെയും ബി.ജെ.പി നേതാക്കളാണെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസിസ് ജോർജ്, എ. നീലലോഹിതദാസ്, സി. ദിവാകരൻ, ആനാവൂർ നാഗപ്പൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ജി. സുഗുണൻ, ആർ. സതീഷ്കുമാർ, വർക്കല രവികുമാർ, ഡോ. അമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.