തിരുവനന്തപുരം: 'ഇന്ധന വില വര്‍ധന; തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.െഎ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.ആര്‍. സിയാദ് ഉദ്ഘാടനം ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് കോര്‍പ്പറേറ്റ് ദാസ്യത്തിെൻറ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് നൂറിനോടടുക്കുന്നു. ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. പാചക വാതക വില ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് വര്‍ധിപ്പിച്ചത്.
മാര്‍ച്ച് ഒന്നിന് വീണ്ടും 25 രൂപ വര്‍ധിപ്പിച്ചു. കോവിഡിെൻറ മറവില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗ്യാസ് സബ്സിഡി നിര്‍ത്തലാക്കിയിരുന്നു. സബ്സിഡി സിലിണ്ടറിന് 850 രൂപയും ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജും നല്‍കണം. ഇന്ധന വിലവര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും പി.ആര്‍. സിയാദ് പറഞ്ഞു. പ്രതിഷേധത്തിെൻറ ഭാഗമായി സെക്രേട്ടറിയറ്റിന് മുമ്പിലെ റോഡില്‍ വാഹനങ്ങള്‍ പ്രതീകാത്മകമായി ഉപേക്ഷിച്ച് പ്രതിഷേധിച്ചു.
ജില്ല പ്രസിഡൻറ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ല വൈസ് പ്രസിഡൻറ് വേലുശ്ശേരി അബ്ദുസ്സലാം, ജില്ല സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ല ട്രഷറര്‍ ജലീല്‍ കരമന, നേതാക്കളായ സുമയ്യ റഹീം, സീനത്ത് ഷാജി, സബീന ലുഖ്മാന്‍, മഹ്ശൂഖ് വള്ളക്കടവ്, സജീവ് പൂന്തുറ, റിയാസ് പൂവാര്‍, ഹാഷിം പാച്ചല്ലൂര്‍, ഷാഫി കാച്ചാണി എന്നിവർ നേതൃത്വം നല്‍കി. പാളയത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫിസിന് മുന്നില്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.