തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ വാഹനപണിമുടക്ക് തുടങ്ങി. മോട്ടോർ വ്യവസായ മേഖലയിെൽ ട്രേഡ് യൂനിയനുകളും തൊഴിലുടമകളുമാണ് പണിമുടക്കുക. വൈകിട്ട് ആറുമണിവരെ പണിമുടക്ക് തുടരും.
പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പ് വാഹനങ്ങൾ തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
െക.എസ്.ആർ.ടി.സിയിലെ വിവിധ യൂനിയനുകളും പണിമുടക്കിന് പിന്തുണ അറിയിച്ചതിനാൽ ബസുകൾ ഒാടില്ല. അതേസമയം പണിമുടക്കിൽ കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളിസംഘടനകൾ ഐക്യദാർഢ്യമുണ്ടെങ്കിലും സർവിസ് മുടങ്ങാതിരിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചും ആവശ്യമെങ്കിൽ കോൺവോയ് അടിസ്ഥാനത്തിലും സർവിസ് നടത്താൻ നടപടി സ്വീകരിച്ചതായി മേഖല ഓഫിസർ രാജേന്ദ്രൻ പറഞ്ഞു.
വർക്ക്േഷാപ്പുകളടക്കം പ്രവർത്തിക്കില്ല. സാധാരണ മോേട്ടാർ തൊഴിലാളി പണിമുടക്കുകൾ 24 മണിക്കൂറാണ് നടക്കാറുള്ളതെങ്കിലും നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് 12 മണിക്കൂറായി ചുരുക്കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പണിമുടക്കിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിൽ പെങ്കടുക്കുന്ന തൊഴിലാളികൾ എല്ലാ ജില്ല ആസ്ഥാനങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും ചൊവ്വാഴ്ച പ്രകടനം നടത്തും. പ്രചാരണാർഥം തിങ്കളാഴ്ച മിക്കയിടങ്ങളിലും സംയുക്ത തൊഴിലാളികളുടെ സൂചനപ്രകടനങ്ങൾ നടന്നു.
കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷനൽ എക്സൈസ്, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ് എണ്ണ വിലക്കയറ്റത്തിനു പിന്നിലെന്ന് സംയുക്തസമരസമിതി ഭാരവാഹികൾ ആേരാപിച്ചു. സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, യു.ടി.യു.സി, ടി.യു.സി.െഎ, ജനത ട്രേഡ് യൂനിയൻ എന്നിവരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.