Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bus
cancel
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവിലയിൽ പ്രതിഷേധം;...

ഇന്ധനവിലയിൽ പ്രതിഷേധം; സംസ്​ഥാനത്ത്​ മോ​ട്ടോർ വാഹന പണിമുടക്ക്​ തുടങ്ങി

text_fields
bookmark_border

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച്​ സംയുക്ത സമര സമിതിയുടെ വാഹനപണിമുടക്ക്​ തുടങ്ങി. മോ​ട്ടോർ വ്യവസായ മേഖലയി​െൽ ട്രേഡ്​ യൂനിയനുകളും തൊഴിലുടമകളുമാണ്​ പണിമുടക്കുക. വൈകിട്ട്​ ആറുമണിവരെ പണിമുടക്ക്​ തുടരും.

പാൽ, പത്രം, വിവാഹം, ആംബുലൻസ്​, തെരഞ്ഞെടുപ്പ്​ വാഹനങ്ങൾ തുടങ്ങിയവയെ പണിമുടക്കിൽനിന്ന്​ ഒഴിവാക്കി. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.

െക.എസ്​.ആർ.ടി.സിയിലെ ​വിവിധ യൂനിയനുകളും പണിമുടക്കിന്​ പിന്തുണ അറിയിച്ചതിനാൽ ബസുകൾ ഒാടില്ല. അതേസമയം പ​ണി​മു​ട​ക്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യ​മു​ണ്ടെ​ങ്കി​ലും സ​ർ​വി​സ്​ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും ആ​വ​ശ്യ​മെ​ങ്കി​ൽ കോ​ൺ​വോ​യ്​ അ​ടി​സ്​​ഥാ​ന​ത്തി​ലും സ​ർ​വി​സ്​ ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മേ​ഖ​ല ഓ​ഫി​സ​ർ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വർക്ക്​​േഷാപ്പുകളടക്കം പ്രവർത്തിക്കില്ല. സാധാരണ മോ​േട്ടാർ തൊഴിലാളി പണിമുടക്കുകൾ 24 മണിക്കൂറാണ്​ നടക്കാറുള്ളതെങ്കിലും നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ്​ 12 മണിക്കൂറായി ചുരുക്കിയതെന്ന്​ ഭാരവാഹികൾ വ്യക്തമാക്കി.

പണിമുടക്കിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിൽ പ​െങ്കടുക്കുന്ന തൊഴിലാളികൾ എല്ലാ ജില്ല ആസ്ഥാനങ്ങളിലും താലൂക്ക്​ കേന്ദ്രങ്ങളിലും ചൊവ്വാഴ്​ച പ്രകടനം നടത്തും. പ്രചാരണാർഥം തിങ്കളാഴ്​ച മിക്കയിടങ്ങളിലും സംയുക്ത തൊഴിലാളികളുടെ സൂചനപ്രകടനങ്ങൾ നടന്നു.

കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷനൽ എക്സൈസ്, സർചാർജ്​ തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ്​ എണ്ണ വിലക്കയറ്റത്തിനു പിന്നിലെന്ന്​ സംയുക്തസമരസമിതി ഭാരവാഹികൾ ആ​േരാപിച്ചു. സി​.​െഎ.ടി.യു, ​എ.​െഎ.ടി.യു.സി, ​െഎ.എൻ.ടി.യു.സി, എസ്​.ടി.യു, എച്ച്​.എം.എസ്​, യു.ടി.യു.സി, ടി.യു.സി.​െഎ, ജനത ട്രേഡ്​ യൂനിയൻ എന്നിവരാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedVehicles Strike
News Summary - Fuel Price Hike Vehicles Strike Starts
Next Story