ഇന്ധനവില 1രൂപ കുറയും; നികുതി കുറക്കാൻ കേരള സർക്കാർ തീരുമാനം 

തിരുവനന്തപുരം: പെട്രോൾ–ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം ഉപേക്ഷിക്കാന്‍ കേരള സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായ തീരുമാനം കൈക്കൊണ്ടത്. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണുണ്ടാകുക. ജൂൺ 1 മുതൽ ഇത് നിലവിൽ വരും. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പെ​ട്രോ​ളി​ന് 32.02 ശ​ത​മാ​ന​വും (19.50 രൂ​പ) ഡീ​സ​ലി​ന് 25.58 ശ​ത​മാ​ന​വും (15.51 രൂ​പ) ആ​ണു കേ​ര​ളം ഈ​ടാ​ക്കു​ന്ന നി​കു​തി. മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനം (പെട്രോളിന് 39.78%, ഡീസലിന് 24.84%). 

Tags:    
News Summary - Fuel Price: Kerala cut Taxes-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.