ആലപ്പുഴ: െപട്രോൾ, ഡീസൽ വിൽപന വഴി ഇന്ധന നികുതിയായി കഴിഞ്ഞ 63 മാസം സംസ്ഥാന സർക്കാറിന് ലഭിച്ചത് 37,500 കോടി. ശരാശരി പ്രതിമാസം 600 കോടി സർക്കാർ ഖജനാവിലേക്ക് വന്നുവെന്ന വിവരം കൊച്ചിയിലെ 'ദ പ്രോപ്പർ ചാനൽ' വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച രേഖയിലാണുള്ളത്. പാചകവാതക വിൽപനയിൽനിന്ന് നല്ലൊരു തുക വേറെയും സർക്കാറിന് വരുമാനമായി ലഭിക്കുന്നുണ്ട്.
പെട്രോൾവില 100 കടന്നിട്ടും പാചകവാതകവില താങ്ങാനാവുന്നതിനും അപ്പുറമായിട്ടും സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധത്തിൽ നികുതിയിനത്തിൽ ചെറിയ ഇളവുപോലും വരുത്താൻ സർക്കാർ തയാറാകാത്തത് വിമർശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഡീസൽ, പെട്രോൾ വിൽപനയിലൂടെ ലഭിക്കുന്ന നികുതിയുടെ കണക്ക് നൽകാൻ തയാറായ സർക്കാർ, പാചകവാതക വിൽപനയുടെ കണക്ക് വെളിപ്പെടുത്താതെ ഉരുണ്ടുകളിക്കുകയാണ്.
ഡീസൽ വിൽപനയിൽ 2016_-17ൽ 3497.48 കോടി, 2017_-18ൽ 3823.30 കോടി, 2018_-19ൽ 4136.49 കോടി, 2019-_20ൽ 4035.09 കോടി, 2020_-21ൽ 3415.95 കോടി, 2021_-22ൽ ജൂൺ വരെ 598.70 കോടി ഉൾപ്പെടെ 19,507.01 കോടിയാണ് സർക്കാറിന് ലഭിച്ചത്. പെട്രോൾ വിൽപനയിൽ 2016_-17ൽ 2848.43 കോടി, 2017-_18ൽ 3226.99 കോടി, 2018_-19ൽ 3668.70 കോടി, 2019-_20ൽ 3823.64 കോടി, 2020_-21ൽ 3682.58 കോടി, 2021_-22ൽ ജൂൺ വരെ 595.78 കോടി ഉൾപ്പെടെ 17,846.12 കോടിയാണ് നികുതിയായി സർക്കാറിന് ലഭിച്ചത്. പാചകവാതക വിൽപനയിലൂടെ ലഭിച്ച നികുതിയുടെ കണക്ക് ലഭ്യമല്ലെന്ന ചരക്ക് സേവന നികുതി വകുപ്പിെൻറ മറുപടി അധികൃതരുടെ ഉദാസീന സമീപനത്തിെൻറ നേർസാക്ഷ്യമാണെന്ന് പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസ് കുറ്റപ്പെടുത്തി. സർക്കാറിന് ഒരു അധ്വാനവുമില്ലാതെ ലഭിക്കുന്ന ശതകോടികളുടെ വരുമാനത്തിൽ ചെറിയ വിഹിതം ഉപേക്ഷിച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ തോന്നാത്തത് ഖേദകരമാണെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.