Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന നികുതി:...

ഇന്ധന നികുതി: അഞ്ചുവർഷംകൊണ്ട്​ സർക്കാറിന്​ ലഭിച്ചത്​ 37,500 കോടി

text_fields
bookmark_border
Petrol Pump
cancel

ആ​ല​പ്പു​ഴ:​ െപ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ​ന വ​ഴി ഇ​ന്ധ​ന നി​കു​തി​യാ​യി ക​ഴി​ഞ്ഞ 63 മാ​സം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്​ 37,500 കോ​ടി. ശ​രാ​ശ​രി പ്ര​തി​മാ​സം 600 കോ​ടി സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക്​ വ​ന്നു​വെ​ന്ന വി​വ​രം കൊ​ച്ചി​യി​ലെ 'ദ ​പ്രോ​പ്പ​ർ ചാ​ന​ൽ' വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ​മ്പാ​ദി​ച്ച രേ​ഖ​യി​ലാ​ണു​ള്ള​ത്. പാ​ച​ക​വാ​ത​ക വി​ൽ​പ​ന​യി​ൽ​നി​ന്ന്​ ന​ല്ലൊ​രു തു​ക വേ​റെ​യും സ​ർ​ക്കാ​റി​ന്​ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്.

പെ​ട്രോ​ൾ​വി​ല 100 ക​ട​ന്നി​ട്ടും പാ​ച​ക​വാ​ത​ക​വി​ല താ​ങ്ങാ​നാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി​ട്ടും സാ​ധാ​ര​ണ​ക്കാ​ര​ന്​ ആ​ശ്വാ​സം ന​ൽ​കു​ന്ന വി​ധ​ത്തി​ൽ നി​കു​തി​യി​ന​ത്തി​ൽ ചെ​റി​യ ഇ​ള​വു​പോ​ലും വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത്​ വി​മ​ർ​ശ​നം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​ണ്ട്. ഡീ​സ​ൽ, പെ​ട്രോ​ൾ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന നി​കു​തി​യു​ടെ ക​ണ​ക്ക്​ ന​ൽ​കാ​ൻ ത​യാ​റാ​യ സ​ർ​ക്കാ​ർ, പാ​ച​ക​വാ​ത​ക വി​ൽ​പ​ന​യു​ടെ ക​ണ​ക്ക്​ വെ​ളി​പ്പെ​ടു​ത്താ​തെ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണ്.

​ ഡീ​സ​ൽ വി​ൽ​പ​ന​യി​ൽ 2016_-17ൽ 3497.48 ​കോ​ടി, 2017_-18ൽ 3823.30 ​കോ​ടി, 2018_-19ൽ 4136.49 ​കോ​ടി, 2019-_20ൽ 4035.09 ​കോ​ടി, 2020_-21ൽ 3415.95 ​കോ​ടി, 2021_-22ൽ ​ജൂ​ൺ വ​രെ 598.70 കോ​ടി ഉ​ൾ​പ്പെ​ടെ 19,507.01 കോ​ടി​യാ​ണ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്. പെ​ട്രോ​ൾ വി​ൽ​പ​ന​യി​ൽ 2016_-17ൽ 2848.43 ​കോ​ടി, 2017-_18ൽ 3226.99 ​കോ​ടി, 2018_-19ൽ 3668.70 ​കോ​ടി, 2019-_20ൽ 3823.64 ​കോ​ടി, 2020_-21ൽ 3682.58 ​കോ​ടി, 2021_-22ൽ ​ജൂ​ൺ വ​രെ 595.78 കോ​ടി ഉ​ൾ​പ്പെ​ടെ 17,846.12 കോ​ടി​യാ​ണ്​ നി​കു​തി​യാ​യി സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്. പാ​ച​ക​വാ​ത​ക വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച നി​കു​തി​യു​ടെ ക​ണ​ക്ക്​ ല​ഭ്യ​മ​ല്ലെ​ന്ന ച​ര​ക്ക്​ സേ​വ​ന നി​കു​തി വ​കു​പ്പി​െൻറ മ​റു​പ​ടി അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന സ​മീ​പ​ന​ത്തി​െൻറ നേ​ർ​സാ​ക്ഷ്യ​മാ​ണെ​ന്ന്​ പ്രോ​പ്പ​ർ ചാ​ന​ൽ പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഹ​രി​ദാ​സ് ക​ു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​റി​ന്​ ഒ​രു അ​ധ്വാ​ന​വു​മി​ല്ലാ​തെ ല​ഭി​ക്കു​ന്ന ശ​ത​കോ​ടി​ക​ളു​ടെ വ​രു​മാ​ന​ത്തി​ൽ ചെ​റി​യ വി​ഹി​തം ഉ​പേ​ക്ഷി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രാ​ൻ തോ​ന്നാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentFuel tax
News Summary - Fuel tax: The government received Rs 37,500 crore in five years
Next Story