കൊച്ചി: എൻ.ഡി.എഫ് പ്രവർത്തകൻ തലശ്ശേരി ഫസൽ വധക്കേസിൽ സി.ബി.ഐ പ്രത്യേകസംഘത്തിെൻറ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന ആർ.എസ്.എസ് പ്രവർത്തകൻ ചെമ്പ്ര സ്വദേശി സുബീഷിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിെൻറ സഹോദരൻ അബ്ദുൽ സത്താർ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് അശോക് മേനോെൻറ ഉത്തരവ്. സുബീഷിെൻറ വെളിപ്പെടുത്തലിൽ ഒരേന്വഷണവും നടത്താത്ത സി.ബി.ഐ ഇക്കാര്യം പാടെ തള്ളിക്കളയുന്നത് ഉചിതമല്ലെന്ന് കോടതി വിലയിരുത്തി.
2006 ഒക്ടോബർ 22ന് പുലർച്ച 3.30ഓടെ പത്രവിതരണത്തിന് പോയ ഫസലിനെ തലശ്ശേരി ജെ.ടി റോഡിൽ സി.പി.എം പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. ഫസലിെൻറ ഭാര്യ മറിയു നൽകിയ ഹരജിയിലാണ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് വിട്ടത്. സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കം എട്ടു പ്രതികൾക്കെതിരെ കുറ്റപത്രവും നൽകി. എന്നാൽ, ഫസൽ കൊല്ലപ്പെട്ടതിന് പിന്നില്‍ തങ്ങളാണെന്ന് ആർ.എസ്.എസ് പ്രവര്‍ത്തകനായ സുബീഷ് പൊലീസിനോട് വെളിപ്പെടുത്തി.
ഇക്കാര്യം കൂട്ടുപ്രതിയായ ഷിനോജും സമ്മതിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റസമ്മതം വിഡിയോയിൽ ചിത്രീകരിച്ച പൊലീസ് ദൃശ്യങ്ങളും രേഖകളും ഡി.ജി.പി മുഖേന സി.ബി.ഐക്ക് കൈമാറി. സുബീഷ് പിന്നീട് മൊഴി മാറ്റിയെങ്കിലും ആദ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു സത്താറിെൻറ ആവശ്യം. ഇൗ ആവശ്യമുന്നയിച്ച് വിചാരണക്കോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സി.ബി.െഎ അന്വേഷണം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹരജിയെന്ന് ചൂണ്ടിക്കാട്ടി ഫസലിെൻറ ഭാര്യ മറിയു കേസിൽ കക്ഷിചേർന്നു. ഫസല്‍ വധക്കേസ് അന്വേഷണവും വിചാരണയും അട്ടിമറിക്കാൻ പൊലീസ് മർദിച്ച് സുബീഷിനെകൊണ്ട് തയാറാക്കിയ മൊഴിയാണിതെന്ന് സി.ബി.െഎയും വാദിച്ചു.
സമ്മർദം ചെലുത്തിയില്ലെന്നും സുബീഷ് സ്വമേധയാ മൊഴി നല്‍കിയെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. അതേസമയം, പുതിയ വിവരങ്ങൾ വെളിച്ചത്തുവരുമ്പോൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് കണ്ടെത്തിയ വസ്തുതകൾ സി.ബി.ഐക്ക് തൃപ്തികരമാവണമെന്നില്ല.
എങ്കിലും പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനിടെ, ഫസൽ വധക്കേസിൽ കുറ്റമുക്തരാക്കണമെന്നും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കേസിലെ ഏഴും എട്ടും പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നൽകിയ ഹരജികൾ അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.